Image

സിറിയയുടെ മേല്‍ ലോകദൃഷ്ടി പതിയണം (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 15 March, 2018
സിറിയയുടെ മേല്‍ ലോകദൃഷ്ടി പതിയണം (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ആഭ്യന്തര കലാപം കൊടിമ്പിരിക്കൊണ്ടിരിക്കുന്ന സിറിയന്‍ ജനതയുടെ കരച്ചില്‍ ലോകം കേള്‍ക്കുന്നില്ലെ. യന്ത്രതോക്കുകളുടെ വെടിയുണ്ടയേറ്റും ബോംബു വര്‍ഷമേറ്റും സിറിയയില്‍ പിടഞ്ഞു വീഴുന്നത് അനേകം പേരാണ്. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന മക്കള്‍ മക്കളെ നഷ്ടപ്പെടുന്ന അച്ഛനമ്മമാര്‍ സഹോദരങ്ങളെ നഷ്ടപ്പെടുന്ന കൂ ടപ്പിറപ്പുകള്‍ അങ്ങനെ നഷ്ടങ്ങളുടെ കണക്കുകളില്‍ വിങ്ങിപ്പൊ ട്ടുകയാണ് സിറിയയുടെ മണ്ണ്. നഷ്ടങ്ങളില്‍ നട്ടം തിരിയുന്ന സിറിയന്‍ ജനതയ്ക്ക് മുന്നില്‍ വിശപ്പിന്റെ വിളി അതിനേക്കാള്‍ അലോസരപ്പെടുത്തുന്നു. ഭരണ കൂടത്തെ തകര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ കലാപം അഴിച്ചുവിട്ട് എങ്ങും ഭീതി പരത്തുന്ന കലാപകാരികള്‍ അവരെ അടിച്ചമര്‍ത്താന്‍ അത്യാധുനിക ആയുധങ്ങളും ബോംബുകളുമായി ശ്രമിക്കുന്ന ഭരണകൂടവും അവരുടെ സൈന്യവും ബോംബില്‍ തകര്‍ക്കപ്പെടുന്ന നഗരങ്ങളില്‍ നിന്ന് പ്രാണന്‍ രക്ഷിക്കാനായി പാ ലായനം ചെയ്യുന്നവര്‍.

അഭയം തേടി അലയുന്നവര്‍ അനേകായിരങ്ങള്‍. രക്ഷ പെടാനൊരിടം. ജിവന്‍ രക്ഷിക്കാനൊരു വാതില്‍പ്പടി. അത്രയേ അവര്‍ക്ക് ചിന്തയുള്ളു. അവര്‍ക്ക് നാളെകളുടെ പ്രത്യാശകളില്ല. ഇന്നലെകളുടെ അയവിറ ക്കലുകളില്ല. ഇന്നിന്റെ പ്രതിക്ഷ കളുമില്ല. അവര്‍ക്കുള്ളത് ആ നി മിഷത്തെക്കുറിച്ചു മാത്രം. അതാണ് സിറിയന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ. വിശപ്പിന്റെ വിളിക്കു മുന്നില്‍ കരയാന്‍ പോലും ത്രാണിയില്ലാത്ത ജനതയാണ് ഇന്ന് സിറിയയില്‍. ഭക്ഷണവും കുടിവെള്ളവും പോയിട്ട് ശുദ്ധ വായു ശ്വസിക്കാന്‍ പോലുമില്ലാത്ത അവസ്ഥയാണ് ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന സിറിയയിലെ അവസ്ഥ.

ആക്രമണത്തില്‍ മരിക്കുന്ന ജനതയൊരു ഭാഗത്ത്. മരുന്നും മറ്റുമില്ലാതെ മരിക്കുന്ന ജനങ്ങള്‍ വേറൊരു ഭാഗത്ത്. പട്ടിണി മൂലം മരിക്കുന്നവര്‍ മറ്റൊരു ഭാഗത്ത്. അങ്ങനെ മരണകണക്കിന്റെ സംഖ്യാ നിരക്ക് ഇന്ന് സിറിയയില്‍ കൂടുന്നു. മരണ കണക്കിന്റെ കണക്കെടുപ്പ് തുട ങ്ങിയാല്‍ അതില്‍ അക്കങ്ങള്‍ കൂടിക്കൊണ്ടിരിക്കും. ദിവസം ചെല്ലുംതോറും അതാണ് ഇന്ന് സിറിയയുടെ അവസ്ഥ. അത്ര ഭീകരമാണ് ഇന്ന് സിറിയയുടെ സ്ഥിതി. അത്ര ദയനീയമാണ് ഇന്ന് സിറിയയിലെ ജനങ്ങളുടെ ജീവിതം.

2011 മുതല്‍ തുടങ്ങിയതാണ് സിറിയയിലെ ആഭ്യന്തര കലാപം. അതിരൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രസിഡന്റ് ബഷീര്‍ അല്‍ ആസാദ് ഭരണകൂടത്തിനെതിരെ ഒരു വിഭാഗം ഗവണ്‍മെന്റ് വിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ പോരാട്ടമായി വേണമെങ്കില്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ കാണാം. സുന്നി മുസ്ലീംങ്ങള്‍ ഭൂ രിഭാഗമായ സിറിയയില്‍ ഷിയകളുടെ അധീനതയിലുള്ള സര്‍ക്കാരും തമ്മിലുള്ള പോരാട്ടമായും ഇതിനെ കാണാം. അതു കൂടാതെ അയല്‍ രാജ്യങ്ങളുടെ കടന്നുകയറ്റവും ഐ.എസ്.എസിന്റെ മുന്നേറ്റവും. ഇതിനെയൊന്നും അടിച്ചമര്‍ത്താന്‍ സാധി ക്കാത്ത, നിലയിലാണ് ഇന്ന് സിറിയന്‍ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ആഭ്യന്തര കലാപം സിറിയന്‍ പട്ടണങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്.

വെടിയുണ്ടകള്‍ക്ക് മുന്നില്‍ പോലും ആഭ്യന്തര കലാപം ആളിപ്പടരുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ രാസായുധ പ്ര യോഗം വരെ നീണ്ടുപോകുന്നു. ഇസ്രയേല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനുമേലായിരി ക്കുന്നു. യുദ്ധമെന്നതിന്റെ വാക്കുപോലും കേട്ടാല്‍ ഭയക്കുന്ന നമുക്ക് അതിന്റെ കെടുതികള്‍ വിവരിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ അതിന്റെ ഭീ കരത എത്രയെന്ന് ഇന്ന് സിറിയന്‍ ജനതയ്ക്ക് അറിയാം.

മൂന്ന് ലക്ഷത്തിലധികം ആളുകള്‍ രണ്ടായിരത്തി പതിനൊന്ന് മുതല്‍ ഇന്നുവരെയും നടന്ന ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതിന്റെ മൂന്ന് ഇരട്ടിയിലധികം ആളുകള്‍ക്ക് അതില്‍ പരിക്കേറ്റിട്ടുണ്ട്. ഭവനരഹിതരായി അഭയാര്‍ത്ഥികളായി പാലായനം ചെയ്തവരുടെ കണക്കുകളാണെങ്കില്‍ ഇതിന്റെയൊക്കെ എത്രയോ ഇരട്ടിയിലധികമാണ്. അതിന്റെ സംഖ്യ കൂടി കൊണ്ടിരിക്കുകയാണ് ദിവസം ചെല്ലുംതോറും. എന്നിട്ടും ലോകത്തിന്റെ കണ്ണ് സിറിയയുടെ നേരെ അടഞ്ഞിരി ക്കുകയാണ്. അവരുടെ കരച്ചില്‍ കേള്‍ക്കാന്‍ ലോകത്തിനു കഴിയുന്നില്ല.

ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കാന്‍ ചില സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. എന്നാല്‍ അവരില്‍ പലരുടേയും കണ്ണ് സി റിയന്‍ സ്ത്രീകളിലാണ്. ഈ സന്നദ്ധസംഘടകളുടെ സഹായത്തിനു അവര്‍ വിലയിടുന്നത് ഈ സ്ത്രീകളുടെ ശരീരമാണെന്ന് സിറിയന്‍ സ്ത്രീകള്‍ ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയ ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മരുന്നുകള്‍ വിതരണം ചെയ്യുന്നിടത്തു പോലും സ്ത്രീ കളെ കഴുകന്‍ കണ്ണുകളുമായി നോക്കുന്നവരുണ്ടെന്നും ശരീരം നല്‍കിയാല്‍ മാത്രമെ മരുന്നുകള്‍ നല്‍കൂയെന്നുവരെ പറഞ്ഞ വരുമുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

യുദ്ധക്കെടുതികള്‍ക്കൊപ്പം സിറിയന്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുയെന്നത് അതി ഭീകരമായ ഒരു വസ്തുതയാണ്.ക്രി സ്ത്യാനികളെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട ഐ. എസ്. എന്ന ഭീകരണ സംഘടനയെ ഇല്ലാതാക്കാന്‍ റഷ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് അതിലേറെ പ്രതിസന്ധിയുണ്ടാക്കുമെന്ന് അറിയാം. അവരുടെ പ്രതികാരം കൂടിയാകുമ്പോള്‍ സിറിയ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പോലും പറയപ്പെടുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ് സിറിയന്‍ സമാധാനത്തെക്കുറിച്ച് ലോക രാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണ്.

ഐക്യരാഷ്ട്രസംഘടന പോലും അതില്‍ ഏറെക്കുറെ മൗന മായിരിക്കുന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ലോകത്തിന്റെ സമാധാനം ലോകരാഷ്ങ്ങ്രള്‍ തമ്മിലുള്ള സൗഹൃദം അത് ലക്ഷ്യമാക്കിയാണ് ഐക്യരാഷ് ട്രസംഘടന പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ സിറിയയിലെ സമാധാന ശ്രമങ്ങള്‍ നേതൃത്വം നല്‍കാന്‍ ഐക്യരാഷ്ട്ര സംഘടന കാര്യമായി ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. അത് എന്തുകൊണ്ട് എന്നത് അവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നു. അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ പ്രവര്‍ത്തന രഹിതമായിപ്പോയോ എന്നു പോലും വി മര്‍ശിക്കപ്പെടുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു.

2015-ലാണ് സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ ദയനീയാവസ്ഥ ലോകം അറിയുന്നത്. ഭക്ഷണവും വെള്ളവും പോയിട്ട് അവശ്യം വേണ്ട മരുന്നുകള്‍ പോലും ഈ ക്യാമ്പുകളില്‍ കിട്ടാനില്ലായെന്ന് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ചില സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ പറ യുമ്പോഴാണ് ഈ ദയനീയാവസ്ഥ ലോകം അറിയുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീകാതിക്രമം അവിടെയുള്ള സ്ത്രീകള്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നതോടെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നരകതുല്യമാണെന്ന് പറയേണ്ടതുണ്ട്.

യു.എന്‍. അടിയന്തരമായി ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് സിറിയയിലെ ആഭ്യന്തരയുദ്ധം. വന്‍ ശക്തികളുടെ അനുവാ ദമില്ലാത്തതുകൊണ്ടാണോ യു. എന്‍.സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കുന്നത്. റഷ്യയുടെ പിടിവാശിക്കു മുന്നില്‍ പതറുകയും അമേരിക്കയുടെ വിട്ടുവീഴ്ചയില്ലായ്മയില്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ലോകത്തു സമാധാനം കാത്തു പരിപാലിക്കപ്പെടേണ്ട യു.എന്‍. എന്നാണ് ഇപ്പോള്‍ പൊതുവെ പറയപ്പെടുന്നത്. സ്വന്തമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് സ മാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.എന്‍. രംഗത്തു വ രേണ്ടതാണ്. കേവലം ഒരു നേര്‍ച്ചകഴിക്കല്‍ എന്നതിലുപരി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യു.എന്‍. സിറിയയില്‍ ശ്രദ്ധി ക്കണം. എങ്കില്‍ മാത്രമെ അവിടെ സമാധാനം പുന:സ്ഥാപിക്കുകയുള്ളു.

സമാധാനശ്രമങ്ങള്‍ക്കൊപ്പം ജനത്തിന്റെ ദുരിതമകറ്റാന്‍ ലോ കരാഷ്ട്രങ്ങളുടെ സഹകരണത്തോടെ യു.എന്നിന് കഴിയണം. ജീവന്‍ ഏത് നിമിഷവും പോകുമെന്ന ഭയത്തോടൊപ്പം അപമാനിക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലെ ജനങ്ങളുടെ അവസ്ഥക്കെ ങ്കിലും ഉടനടി പരിഹാരം കാണേണ്ടതുണ്ട്. നാഥനില്ലാകള രികളെന്ന രീതിയിലാണ് ഇന്ന് അവിടുത്തെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ മിക്കതും. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കു ന്നതിനും കഴിഞ്ഞെങ്കില്‍ മാത്ര മെ ഇതിനൊക്കെ പരിഹാരമാകൂ. സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഇതിനോടകം വളരെയേറെ ചര്‍ച്ചകള്‍ക്ക് വേദിയായിട്ടുണ്ട്. ഈ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുകയുണ്ടായി. അ ഭയാര്‍ത്ഥികളെ കാരുണ്യത്തിന്റെ പേരില്‍ രാജ്യങ്ങള്‍ സ്വീകരിക്ക ണമെന്ന്. പ്രത്യേകിച്ച് യൂറോപ്യ ന്‍ രാജ്യങ്ങള്‍. എന്നാല്‍ അതി ന്റെ വിപത്തിനെക്കുറിച്ച് ചിന്തി ച്ച് ഈ രാജ്യങ്ങള്‍ ഒന്നും തന്നെ ഒരു നിലപാട് വ്യക്തമാക്കി രം ഗത്തു വരികയുണ്ടായില്ല. അതു കൊണ്ടുതന്നെ ആ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാളിപ്പോയി. എന്നിരുന്നാലും സിറിയയില്‍ സമാധാനം ഉണ്ടാകേണ്ടതാണ്. മരിച്ചുവീണ ലക്ഷങ്ങളേക്കാള്‍ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിനാളുക ളുടെ ദുരിതം അവസാനിപ്പിക്കാ ന്‍ എല്ലാ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടായേ തീരൂ. ഇല്ലെങ്കില്‍ ആ രാജ്യം പോലും ലോകത്തു നിന്ന് ഇല്ലാതായിത്തീരും.

ആധിപത്യം ആര് ഉറപ്പിച്ചാലും രാജ്യത്ത് സമാധാനം ഉണ്ടാകണം. അതാണ് സിറിയയിലും ഉണ്ടാകേണ്ടത്. അവിടെയും ജീവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്ന ചിന്താഗതി ലോകജനതക്കുണ്ടാകണം. പതിറ്റാണ്ടുകള്‍ യുദ്ധം ചെയ്ത ഇറാന്‍ ഇറാഖ് നല്‍കുന്ന പാഠം നാം മറന്നിട്ടില്ല. അവിടുത്തെ ജനം അനുഭവിച്ച യാതന നാം കണ്ട താണ്. ആ യുദ്ധത്തിന്റെ പരിണിത ഫലം അനുഭവിക്കുന്നു ണ്ട് അവിടുത്തെ ജനം. ആ ഒരവസ്ഥയിലേക്കാണ് ഇന്ന് സിറയയും എത്തിച്ചേരുന്നത്. അത് രൂക്ഷമാകാതിരിക്കാന്‍ ലോകം സിറിയക്കുമേല്‍ കണ്ണ് തുറന്നേ മതിയാകൂ. ആയിരം പ്രാര്‍ത്ഥനക്ക് തുല്യമാണ് ഒരു നല്ല പ്രവര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക