Image

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട്‌ നടക്കരുത്‌: മന്ത്രി കണ്ണന്താനം

Published on 16 March, 2018
ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട്‌ നടക്കരുത്‌:    മന്ത്രി  കണ്ണന്താനം


ദില്ലി: ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിന്‌ യോജിക്കുന്ന വസ്‌ത്രധാരണം നടത്തണമെന്ന്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ബിക്കിനി ധരിച്ച്‌ നടക്കരുതെന്നാണ്‌ കണ്ണന്താനത്തിന്റെ പുതിയ പരാമര്‍ശം.

 വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിച്ച്‌ പുറത്തിറങ്ങുന്നത്‌ അവിടുത്തെ രീതിയാണ്‌ എന്നാല്‍ ഇന്ത്യയിലെത്തുമ്‌ബോള്‍ ഇവിടുത്തെ പാരമ്‌ബര്യം മാനിക്കാന്‍ ബാധ്യതയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

വിദേശികള്‍ അവരുടെ രാജ്യത്ത്‌ ബിക്കിനി ധരിച്ച്‌ നടക്കുന്നത്‌ സാധാരണമാണ്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളില്‍ പോകുമ്‌ബോള്‍ അവിടുത്തെ വസ്‌ത്ര ധാരണ രീതി പിന്തുടരാന്‍ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം പറയുന്നു. പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ വിദേശികള്‍ തയ്യാറാകണം.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്‌ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളിലെത്തുമ്‌ബോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരം മനസ്സിലാക്കണമെന്നും കണ്ണന്താനം എന്‍ഡിടിവിയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍വ്യക്തമാക്കി.
Join WhatsApp News
സ്റ്റോമി മറിയം 2018-03-16 12:40:44
അതിന് കണ്ണന്താനം കോണകം നന്നായി മുറുക്കി കെട്ടിയാൽ മതി

Amerikkan Mollaakka 2018-03-16 14:09:31
ഞമ്മടെ ഭാരതം ഹിന്ദുന്റെ ആകാൻ പോകുന്നു കൂട്ടരേ.. വിദേശികൾ ഗൂങ്ങാട്ട് ഇട്ടു ദേഹം മൂടിപുതച്ച് നടക്കേണ്ടി വരിക. ഒരു പക്ഷെ കണ്ണന്താനം സാഹിബ് അങ്ങനെ പറഞ്ഞത് ബലാൽസംഗങ്ങൾ ഒഴിവാക്കാനായിരിക്കും. നാട്ടിലെ കുണ്ടന്മാർകാമപരവശരായി  പെണ്ണുങ്ങളെ കേറി പിടിക്കാൻ നടക്കുകയല്ലേ.അതുകൊണ്ട് വിദേശികളുടെ സുരക്ഷ പ്രധാനമാണ്.   ഇ മലയാളിയിൽ കിടന്നു ഞമ്മക്കൊക്കെ ശബ്ദം വയ്ക്കാം,
അല്ലെങ്കിൽ വിദേശികൾ പർദ്ദ ഇടണമെന്ന് സൗദി അറേബ്യാ പോലെ മന്ത്രി
നിർബന്ധം പിടിക്കും.
സ്റ്റോമി കാമാക്ഷി 2018-03-16 16:43:40
അവനവന്റെ മുറ്റം വൃത്തിയാക്കിയിട്ടാൽ ഭാരതം ആകെ വൃത്തിക്കുമെന്നല്ലേ മൊല്ലാക്ക ഗാന്ധിജി പറഞ്ഞത്
അങ്ങനെയാണെങ്കിൽ അവനവന്റെ കോണകം മുറുക്കികെട്ടിയാൽ നാട്ടിലേയും മറുനാട്ടിലേയും പെണ്ണുങ്ങൾക്ക് സമാധാനമായി വഴിനടക്കാമെന്നല്ലേ പറയുന്നത്
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക