Image

ബോംബ്‌ ഭീഷണി: ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം

Published on 16 March, 2018
 ബോംബ്‌ ഭീഷണി: ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം
ചെന്നൈ: ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. ഹൈദരാബാദിനും, ചെന്നൈയ്‌ക്കും ഇടയില്‍ സര്‍വീസ്‌ നടത്തുന്ന ഒരു വിമാനക്കമ്‌ബനിയുടെ ഓഫീസിലേക്കാണ്‌ ഭീഷണി സന്ദേശം എത്തിയത്‌.

ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ചെന്നൈയില്‍ എത്തുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്‌ബാണ്‌ ഭീഷണി സന്ദേശമെത്തിയത്‌. ഭീഷണി സന്ദേശമെത്തിയ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക