Image

ഭൂമിയില്‍ സൗരക്കാറ്റിന്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പു

Published on 16 March, 2018
ഭൂമിയില്‍ സൗരക്കാറ്റിന്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പു
വാഷിങ്ങ്‌ടന്‍: ഭൂമിയില്‍ സൗരക്കാറ്റിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ടുകള്‍. സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടക്കുന്നതിന്റെ ഫലമായാണ്‌ സൗരക്കാറ്റ്‌ ഉണ്ടാകുന്നതെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ നിഗമനം.

സൂര്യന്റെ അന്തരീക്ഷത്തില്‍ ഈയിടെയുണ്ടായ ആളിക്കത്തലിന്റെയും സ്‌ഫോടനങ്ങളുടെയും വിവരങ്ങള്‍ നാസ പുറത്തു വിട്ടിരുന്നു.
അതിഭീകരമായ ഒരു സൗരവാതം മാര്‍ച്ച്‌ 18 ന്‌ രൂപപ്പെടും എന്ന്നുംകാന്തിക വാതം രൂപപ്പെടുന്നതോടെ ആശയ വിനിമയ സംവിധാനങ്ങള്‍ മുഴുവന്‍ തകരാറില്‍ ആകും എന്നായിരുന്നു വാര്‍ത്തകള്‍.  കാന്തിക വാതം എന്നും  വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം ഒരു പരിധിവരെ വിനാശമാണെന്ന്‌ പറയാതിരിക്കാന്‍ ആവില്ല. എന്നാല്‍ അതിന്റെ തോത്‌ അനുസരിച്ചിരിക്കും ഭൂമിയില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍. വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ തകരാറില്‍ ആക്കും എന്നതാണ്‌ സൗരവാതത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

അതോടൊപ്പം തന്നെ ഗ്രിഡ്‌ വഴിയുള്ള വൈദ്യുതി വിതരണത്തേയും താറുമാറിലാക്കും. ഇതു സംബന്ധിച്ച്‌ വന്‍ മുന്നൊരുക്കങ്ങളാണ്‌ ശാസ്‌ത്രലോകം ആരംഭിച്ചിരിക്കുന്നത്‌.

അതേസമയം, സ്‌ഫോടനങ്ങളുടെ ഫലമായി സൂര്യനില്‍ നിന്നും അമിതമായി കൊറോണല്‍ മാസ്‌ പുറന്തള്ളുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ്‌ ഭൂമിയില്‍ സൗരക്കാറ്റ്‌ വീശിയടിക്കാനുള്ള സാധ്യത കൂടുന്നതെന്നുമാണ്‌ ശാസ്‌ത്രജ്ഞര്‍ വെളിപ്പെടുത്തിയത്‌.

അധികം വൈകാതെ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെമെന്നും തല്‍ഫലമായി ഭൂമിയുടെ കാന്തിക വലയത്തിന്‌ തകരാറ്‌ സംഭവിച്ചേക്കുമെന്നുംസൗരക്കാറ്റിനെ തുടര്‍ന്ന്‌ ലോകമെമ്‌ബാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക