Image

ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ കേരളം സന്ദര്‍ശിക്കാന്‍ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി; മന്ത്രി കടകംപള്ളി വത്തിക്കാനിലെത്തി ക്ഷണക്കത്ത്‌ കൈമാറി

Published on 16 March, 2018
ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ കേരളം സന്ദര്‍ശിക്കാന്‍ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി;  മന്ത്രി  കടകംപള്ളി വത്തിക്കാനിലെത്തി   ക്ഷണക്കത്ത്‌ കൈമാറി

ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടിയുള്ള ക്ഷണക്കത്ത്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി കൈമാറി.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ മാര്‍പാപ്പ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച്‌ കൂടുതലറിയാന്‍ ആഗ്രഹം പങ്ക്‌ വയ്‌ക്കുകയും ചെയ്‌തതായി ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു

മന്ത്രിയുടെ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരുപം:

അഭിവന്ദ്യ ഫ്രാന്‍സിസ്‌ മാര്‍പാപ്പയെ കാണാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം എനിക്ക്‌ ലഭിക്കുകയുണ്ടായി. ഊഷ്‌മളമായ കൂടികാഴ്‌ച്ചയായിരുന്നു. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്‌നേഹസമ്മാനം അദ്ദേഹത്തിന്‌ കൈമാറുകയും ചെയ്‌തു.
സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ കൊണ്ട്‌ ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ക്ഷണക്കത്ത്‌ കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച്‌ കൂടുതലറിയാന്‍ ആഗ്രഹം പങ്ക്‌ വയ്‌ക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക