Image

മധുരം 18 ഡിട്രോയിറ്റില്‍

സുരേന്ദ്രന്‍ നായര്‍ Published on 16 March, 2018
മധുരം 18 ഡിട്രോയിറ്റില്‍
മലയാള ചലച്ചിത്രവേദിയിലെ ജനപ്രിയ നായകന്‍ ബിജു മേനോന്‍ നേതൃത്വം കൊടുക്കുന്ന മധുരം18 എന്ന ദ്രശ്യശ്രവണ വിസ്മയം ഏപ്രില്‍ 28 നു ഡിട്രോയിറ്റ് ലെയിക് വ്യൂ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നു. മൂന്നര പതിറ്റാണ്ടായി നിരവധി ജീവകാരുണ്യ സംരംഭങ്ങളും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ഡിട്രോയ്‌റ് മലയാളി അസോസിയേഷന്‍ (ഡി എം എ ) ന്റെ ധനശേഖരണാര്‍ധം ഒരുക്കുന്ന ഈ വമ്പിച്ച കലാമേളയില്‍ ബിജു മേനോനൊപ്പം ശ്വേതാ മേനോന്‍ കലാഭവന്‍ ഷാജോണ്‍ പ്രയാഗ മാര്‍ട്ടിന്‍ നോബി മാര്‍ക്കോസ്, മിയ ജോര്‍ജ്, രാഹുല്‍ മാധവ്, സാജു നവോദയ തുടങ്ങി ഇരുപതില്പരം കലാകാരന്മാരും ഗായകരും ഒത്തുചേരുന്നു. വമ്പിച്ച താരനിരയോടെ മികച്ച സാങ്കേതിക മേന്മയോടെ അണിയിച്ചൊരുക്കുന്ന ഈ കലാസന്ധ്യക്കു നാല്പതില്പരം പ്രായോജകര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഡി എം എ ആസ്ഥാനത്തു നടന്ന സൗഹ്രദസമ്മേളനത്തില്‍ വച്ച് ആദ്യടിക്കറ്റ് മുഖ്യ സ്‌പോണ്‍സര്‍ റിമാക്‌സ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് കോശി ജോര്‍ജിനു നല്‍കിക്കൊണ്ട് പ്രസിഡണ്ട് മോഹന്‍ പനങ്കാവില്‍ നിര്‍വഹിച്ചു.

  ഡി എം എ നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടു കേരളാ ക്ലബ് പ്രസിഡണ്ട് സുജിത് മേനോന്‍ ബി ഒ റ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍ ഫോമാ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജയില്‍ മാത്യൂസ്, റോജന്‍ തോമസ്, അഭിലാഷ് പോള്‍, തോമസ് കര്‍ത്താനാല്‍, ടോംസ് മാത്യു, സാം മാത്യൂസ് ,തോമസ് ജോര്‍ജ്, ഷിബു വര്‍ഗീസ് എന്നിവര്‍   സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  dmausa.org സന്ദര്‍ശിക്കുക 


മധുരം 18 ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക