Image

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്റ്റേണ്‍ റീജിയന്‍ സെമിനാര്‍

നിബു വെള്ളവന്താനം Published on 19 March, 2012
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്റ്റേണ്‍ റീജിയന്‍ സെമിനാര്‍
ന്യൂയോര്‍ക്ക്‌: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ ഈസ്റ്റേണ്‍ റീജിയന്‍ യുവജന സെമിനാറും സഹോദരി സമ്മേളനവും മാര്‍ച്ച്‌ 31-ന്‌ ഫിലാഡല്‍ഫിയ ടാബര്‍നാക്കിള്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാ ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2.30 മുതല്‍ 5.30 വരെ നടക്കുന്ന സിമ്പോസിയത്തില്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി വേദ അധ്യാപകര്‍ പ്രബന്ധം അവതരിപ്പിക്കും.

വൈകിട്ട്‌ 6.30 മുതല്‍ 9 വരെ നടക്കുന്ന പൊതുയോഗത്തില്‍ റവ. സി.ഡി. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. റീജിയന്‍ ഭാരവാഹികളുടെ യോഗവും ഉണ്ടായിരിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ മോനി മാത്യുവും സെക്രട്ടറി ബ്രദര്‍ ഫിലിപ്പ്‌ വര്‍ഗീസും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക