Image

ശ്രീവിദ്യയുടെ ചെന്നൈയിലുള്ള ഫ്ളാറ്റ് ലേലത്തിന്

Published on 16 March, 2018
ശ്രീവിദ്യയുടെ ചെന്നൈയിലുള്ള ഫ്ളാറ്റ് ലേലത്തിന്
ചെന്നൈ:  ആദായ നികുതി  കുടിശ്ശിക ഈടാക്കുന്നതിനു  നടി ശ്രീവിദ്യയുടെ ചെന്നൈയിലുള്ള ഫ്ളാറ്റ് ലേലത്തിന് വച്ചു. 45 ലക്ഷം രൂപയാണ് കുടിശ്ശിക. ഈ മാസം 26 ന് ലേലം നടക്കും. ഒരു കോടി പതിനാല് ലക്ഷത്തി പതിനായിരം രൂപയാണ് ഫ്ളാറ്റിന് വില

ശ്രീവിദ്യയുടെ സ്വത്തുകളുടെ സൂക്ഷിപ്പുകാരനായ  എം.എല്‍.എയുമായ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ  അനുവാദത്തോടെയാണ് ലേലമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അഭിഭാഷകനായ ഉമശങ്കറാണ് ഈ ഫ്ളാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത്. മാസവാടകയായ 13000 രൂപ ഇവര്‍ നല്‍കികൊണ്ടിരിക്കുന്നത് ആദായ നികുതി വകുപ്പിനാണ്.

കാന്‍സര്‍ ബാധിച്ച് 53 വയസിൽ  ശ്രീവിദ്യ 2006 ഒക്ടോബര്‍ 19 നാണ് മരിക്കുന്നത്  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക