Image

സഭയിലെ ആരോപണവിധേയര്‍ക്കെതിരെ നടപടി അനിവാര്യം: ടോജോ തോമസ്

Published on 16 March, 2018
സഭയിലെ  ആരോപണവിധേയര്‍ക്കെതിരെ നടപടി അനിവാര്യം: ടോജോ തോമസ്
കാലിഫോര്‍ണിയ: മതപുരോഹിതര്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പതാക വാഹകരായിരിക്കണം. ഏതു മതസംഘടകളുടെയും അടിസ്ഥാന ലക്ഷ്യങ്ങളില്‍ അത്യന്താപേക്ഷിതമായ ചിലതു മാത്രമാണ് സ്‌നേഹം, കരുണ, ക്ഷമ എന്നിത്യാദിയായ സല്‍ഗുണങ്ങള്‍. എണ്ണിപ്പറഞ്ഞുപോയാല്‍ നല്ലതിന്റെ പട്ടിക അവസാനിക്കുകയില്ല. അല്ലെങ്കില്‍ അവസ്സാനിക്കരുത്. എന്നാല്‍, മതപ്രസ്ഥാനങ്ങളുടെ സമസ്തമേഖലകളിലും കുത്തകാധികാരവും അതിരുവിട്ട സാമ്പത്തിക വ്യവഹാരങ്ങളും പിടിമുറുക്കുന്നു എന്ന അപ്രിയസത്യം അത്യന്തം ഹൃദയ വേദനയോടെയാണ് നമ്മൊളോരോരുത്തരും ഇന്നാളുകളില്‍ കേട്ടു കൊണ്ടിരിക്കുന്നത്. 

സിറോ മലബാര്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് എന്ന കാലിഫോര്‍ണിയയില്‍ സ്ഥാപിതമായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയെന്ന നിലയില്‍, സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ അടുത്ത കാലത്തുണ്ടായ  െ്രെകസ്തവ ബോധമണ്ഡലങ്ങളെ ഞെട്ടിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ ചില ദുഷ്പ്രവൃത്തികള്‍ എനിക്ക് നേരില്‍ അനുഭവിച്ചറിയാന്‍ ഇടയായതാണ് ഈ കുറിപ്പിന് ആധാരം.

ഇടവകാധികാരികളുടെ തന്‍പ്രമാണിത്വത്തിനും ധൂര്‍ത്തിനും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെതിരെ ഇടവക സമൂഹത്തില്‍ ഫലപ്രദമായ തരത്തില്‍ ഇടപെടലുകള്‍ നടത്തിയ മൂന്ന് ഇടവകക്കാര്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തി അധിക്ഷേപിച്ച് ഒടുക്കം മനസ്സറിയാത്ത തെറ്റുകള്‍ ചുമത്തി വക്കില്‍ നോട്ടീസിന്റെ രൂപത്തില്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. ഇടവകയിലെ നല്ലവരായ ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ഫലപ്രദമായി നിരവധി സമര മാര്‍ഗ്ഗങ്ങള്‍ സിറോ മലബാര്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടയുടെ സാരഥ്യത്തില്‍ നടത്തപ്പെടുകയുമുണ്ടായി. സമയബന്ധിതമായി സിറോ മലബാര്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസ് പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പൊതുപ്പണമുപയോഗിച്ച് ഈ ഇടവക്കാരെ കേസില്‍ കുടുക്കുന്നതിന് വരെ മടിക്കില്ലായിരുന്നു എന്നതാണ് വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സംഘടനയും മറ്റുള്ള ഇടവക്കാരും ഇടവകാ രൂപതാധികാരികളുമായി നിരവധിയായ ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യങ്ങളുടെ നിജസ്ഥിതി വേണ്ടപ്പെട്ടവര്‍ക്ക് ബോധ്യമായിട്ടും ആരോപണ വിധേയര്‍ ഇന്നും അധികാരക്കസേരകളില്‍ നിര്‍ലജ്ജം അമര്‍ന്നിരിക്കുകയാണ്.

നാളിതു വരെയുള്ള ജിവിതയാത്രയില്‍ നിരവധിയായ വന്ദ്യ പുരോഹിതരുടെ സഹയാത്രികനും സുഹൃത്തുമാവാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ സഭയുടെ എല്ലാ മേഖലകളിലും തന്നെ അവരുടെ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന ഈ അവസരത്തില്‍, അടിയന്തിരമായി ചിക്കാഗോ സിറോ മലബാര്‍ രൂപത, തിരുത്തലുകലുകള്‍ക്ക് തയ്യാറാകണമെന്ന് ഞാന്‍ തുടര്‍ന്നും അഭ്യര്‍ത്ഥിക്കുകയാണ്. അല്ലാത്തപക്ഷം ഇടവകസമൂഹത്തിന് ഇന്നു വരെയേറ്റ മുറിവിന്റെ ആഴം ഇനിയും വര്‍ദ്ധിക്കുവാന്‍ നിരുത്തരവാദപരമായ ഈ മൗനം കാരണമാവും എന്ന് വേദനയോടെ പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്. ഈ അമാന്തം ആത്മഹത്യാപരമാണ്. പൊളിച്ചടുക്കലുകള്‍ മുകളില്‍നിന്നു തന്നെ തുടങ്ങട്ടെ. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകരായ പുരോഹിതര്‍ സഭയെയും ഇടവകകളെയും നയിക്കട്ടെ.

തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അത് സഭയ്ക്കും ദൈവത്തിനുമെതിരെയാണ് എന്ന സാമാന്യവല്‍ക്കരണത്തിലും കുപ്രചരണങ്ങളിലും അപവാദപ്രചരങ്ങളിലും വീണുപോവാതെ സത്യത്തിനുവേണ്ടി ഇന്നും നിലകൊള്ളുന്ന പ്രിയ സ്‌നേഹിതര്‍ക്കൊപ്പം, ഒരു നല്ല നാളെയെ പ്രതീക്ഷിച്ച്,

ടോജോ തോമസ്
നാഷണല്‍ ചെയര്‍മാന്‍
സിറോ മലബാര്‍ ലയിറ്റിസ് ഫോര്‍ ജസ്റ്റിസ്.
Join WhatsApp News
James 2018-03-16 10:59:00
തെറ്റുകൾ മൂടിവെക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്.
1. തെറ്റുകൾ പറ്റുന്നത് സ്വാഭാവികവും മനുഷ്യ സഹജവുമാണ്. പക്ഷെ ആ തെറ്റുകളെ തുണിയിട്ടുമൂടുകയോ മറച്ചു പിടിക്കുകയോ അല്ല ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നതാണ് അതിലും വലിയ തെറ്റ്. തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, തിരുത്തുകയും, തിരുത്തി മുന്നേറുകയുമാണ് ചെയ്യേണ്ടത്. 
2. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന വിമർശനങ്ങളെ കുറിച്ച് പരിതപിക്കുന്നത് അർത്ഥ ശൂന്യമാണ്. സോഷ്യൽ മീഡിയ എന്നത് ലോക നേതാക്കൾ മുതൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഏറ്റവും ചെറിയ മനുഷ്യന്റെ വരെ പ്രതികരണ വേദിയാണ്. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികൾ നിശബ്ദത പാലിച്ചാലും, ഇതര ക്രൈസ്തവ വിശ്വാസികളും മറ്റ് മതക്കാരും വിമർശനങ്ങൾ തുടരുകതന്നെ ചെയ്യും. അവരുടെ വിമർശനങ്ങൾക്ക് മതവും മത നേതൃത്വവും മാത്രമല്ല പാത്രമാകുന്നത്, സെലിബ്രിറ്റികളും, സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം വിധേയരാകുന്നുണ്ട്. എല്ലാത്തിനും രണ്ടു വശമുണ്ട് എന്ന് പറയുന്നത് പോലെ സോഷ്യൽ മീഡിയയ്ക്കും ഒരു ഗുണമുണ്ട്. സത്യം പുറത്ത് കൊണ്ടുവരുവാനും ലോകത്തെ ധരിപ്പിക്കാനും സോഷ്യൽ മീഡിയയ്ക്ക് കഴിയും. ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പ് ഇല്ലായെങ്കിൽ, സത്യം പുറത്തുകൊണ്ടുവരുവാൻ സോഷ്യൽ മീഡിയയെ നമ്മൾ ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. കാരണം ഇന്ന് പത്രം വായിക്കുന്നതിനേക്കാൾ ആളുകൾ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ് . 
3. സഭയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങൾക്കെതിരെ തെരുവിൽ ഇറങ്ങിയതും ജാഥ നടത്തിയതും നമ്മൾ വിശ്വാസികളോ അല്മായരോ അല്ല. നമ്മൾ വാർത്താ മാദ്ധ്യമങ്ങളിൽ കണ്ടത്, നൂറു കണക്കിന് വൈദികൾ തെരുവിൽ ഇറങ്ങി ജാഥ നടത്തുന്നതും പത്ര സമ്മേളനം നടത്തുന്നതുമാണ്. അവർ തെരുവിൽ ഇറങ്ങി പ്രതികരിച്ചത് ശരിയാണെന്ന് പറയുന്നില്ല. പക്ഷെ ആ പുരോഹിതകർക്കെതിരെ ധാരാളം വിശ്വാസികളുടെ അസഭ്യവർഷങ്ങൾ സോഷ്യൽ മീഡിയയിൽ വായിക്കാൻ ഇടയായി. അതും ശരിയായ വഴിയാണോ എന്ന് നമ്മൾ ചിന്തിക്കണം. 
4. സഭയെന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. സഭയുടെ എല്ലാ സ്വത്തും വിശ്വാസികൾ നൽകിയതാണ്. അതുകൊണ്ട് തന്നെ ആ സ്വത്തുക്കളുടെ ക്രയ വിക്രയങ്ങളിൽ സുതാര്യതയും സംശുദ്ധിയും ഉറപ്പുവരുത്തേണ്ടത് പൗരോഹിത്യത്തിന്റെയും അല്മായ നേതൃത്വത്തിന്റയും കൂട്ടുത്തരവാദിത്വമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സഭയുടെ മുഖ പത്രമായ "ദീപിക പത്രം" കുറഞ്ഞ വിലക്ക് വിറ്റ് തുലക്കുകയും പിന്നീട് അതെ വ്യക്തിയിൽ നിന്ന് തന്നെ മൂന്നിരട്ടി വില കൊടുത്ത് നമ്മൾ തിരികെ വാങ്ങുകയും ചെയ്യേണ്ടി വന്ന അനുഭവം നമ്മൾ ഓർക്കണം. അന്ന് നമ്മൾ പ്രതികരിക്കുകയല്ല. പ്രശ്ന പരിഹാരത്തിന് പ്രാർത്ഥിക്കുകയും ഉപവസിക്കുകയുമാണ് ചെയ്‌തത്‌. പക്ഷെ ആ അനുഭവത്തിൽ നിന്ന് ഒരു പാഠവും പഠിച്ചില്ലയെന്നതാണ് വീണ്ടും സമാനമായ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. തെറ്റ് പറ്റുന്നത് സ്വാഭാവികമാണ്. പക്ഷെ ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കാൻ ഇടവരരുത്.
5. സഭയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂല കാരണം സഭാ നേതൃത്വത്തിലെ അധികാര വടം വലി കൂടിയാണെന്നത് ഇനി എത്ര മൂടിവെച്ചാലും അറിയാൻ അധികമാരും ബാക്കിയില്ലാത്ത പരസ്യമായ രഹസ്യമാണ്. എറണാകുളം-അങ്കമാലി രൂപതയുടെ അദ്ധ്യക്ഷൻ, സീറോ മലബാർ സഭയുടെ പരമാദ്ധ്യഷൻ ആകുന്ന ഇപ്പോഴത്തെ സിസ്റ്റത്തിൽ അധികാര വികേന്ത്രീകരണം കൊണ്ട് വരുന്നത് വഴിയുള്ള പ്രശ്ന പരിഹാരം അല്മായ നേതൃത്വം മുന്നോട്ട് വച്ച് കഴിഞ്ഞു. അത്തരത്തിലുള്ള പ്രശ്ന പരിഹാരത്തിന് ചർച്ചകളിലൂടെ ശ്രമിക്കുകയും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾകൊള്ളുകയുമാണ് വേണ്ടത്. പ്രാത്ഥനകൊളോടൊപ്പം ക്രിയാത്മകമായ ആശയങ്ങൾ മുന്നോട്ട് വെക്കുകയും പ്രശ്ന പരിഹാരത്തിനുള്ള വഴികളിൽ ഒന്നിച്ചു മുന്നേറുകയും ചെയ്യാം. അല്ലാതെ വിമർശനങ്ങളെ ഭയക്കുകയും വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്ന തെറ്റുകളെ തുണിയിട്ടു മൂടുകയും മറച്ചു വെയ്ക്കുകയുമല്ല നമ്മൾ ചെയ്യേണ്ടത്.
ജെയിംസ് കുരീക്കാട്ടിൽ
John Perumattam 2018-04-27 11:46:24
It is sure there are lots problem in the Catholic Church .The church is loosing its prestige and is in a declining path there is no smart capable leadership . the mediocrity is in charge. Smart and intelligent we’re neglected and staying out. What is going on in retreat places with their shallow massage . They are gaining strength and this will destroy the church, let us have a new path that will make us good decent happy people, let us be not church people
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക