Image

അമേരിക്കയിലേക്ക് ആളെ കടത്തിയ പഞ്ചാബി ഗായകനു തടവു ശിക്ഷ

Published on 16 March, 2018
അമേരിക്കയിലേക്ക് ആളെ കടത്തിയ പഞ്ചാബി ഗായകനു തടവു ശിക്ഷ
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് പണം വാങ്ങി ആളെ കടത്തിയ കേസില്‍ പ്രശസ്ത ഇന്‍ഡിപോപ് ഗായകന്‍ ദെയ്‌ലേര്‍ മെഹന്ദിക്ക്പട്യാല ഹൗസ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് തങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേന അനധികൃതമായി ആളുകളെ കടത്തി എന്നാണ് കേസ്.

1998 ലും 99 ലും ഇവര്‍ രണ്ട് സംഘങ്ങള്‍ക്കൊപ്പം പത്ത് പേരെയാണ്അമേരിക്കയിലേക്ക് കടത്തിയത്. ഒരു നടിയുള്‍പ്പെട്ട സംഘത്തിനൊപ്പം മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും നടന്മാരുടെ സംഘത്തിനൊപ്പം ന്യൂ ജേഴ്‌സിയിലേക്ക് ആണ്‍കുട്ടികളേയും എത്തിച്ചു. 35 പരാതികളാണ് ഇരുവര്‍ക്കുമെതിരെ ലഭിച്ചത്.

90 കളുടെ അവസാനമാണ് പഞ്ചാബി ഭംഗ്ഡ വീഡിയോ ആല്‍ബങ്ങളിലൂടെ ദലേര്‍ മെഹന്ദി പ്രശ്‌സ്തനായത്. ദലേറിന്റെ ബോലോ താരാ രാ.. എന്ന ആല്‍ബം രണ്ടുകോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ് റെക്കോര്‍ഡിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക