Image

2,000 രൂപ നോട്ട് പിന്‍വലിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 16 March, 2018
2,000 രൂപ നോട്ട് പിന്‍വലിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാര്‍ഥം അഞ്ച് നഗരങ്ങളില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

സമീപഭാവിയില്‍ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊച്ചി, മൈസൂര്‍, ജയ്പൂര്, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ബാങ്കിംഗ് നോട്ടുകള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബറിലാണ് പഴയ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 2,000 രൂപാ നോട്ടുകള്‍ അവതരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക