Image

എം സുകുമാരന് മിലന്റെ സ്മരണാഞ്ജലി

സുരേന്ദ്രന്‍ നായര്‍ Published on 16 March, 2018
എം സുകുമാരന് മിലന്റെ സ്മരണാഞ്ജലി
മലയാള കഥാസാഹിത്യത്തിലെ ഏകാന്ത ഗോപുരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സാഹിത്യപ്രതിഭയെയാണ് എം സുകുമാരന്റെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമായിരിക്കുന്നതെന്നു മിഷിഗണ്‍ ലിറ്റററി അസോസിയേഷന്‍ (മിലന്‍ ) അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

ആധുനികതയുടെ ആദ്യകാല സഹയാത്രികന്‍, മുതലാളിത്വത്തിന്റെ ശക്തനായ വിമര്‍ശകന്‍, കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ വിഭാഗീയതയും വര്‍ഗ്ഗീയ പ്രീണനങ്ങളെയും ചോദ്യം ചെയ്തു പുറത്തുപോയ വിപ്ലവകാരി എന്നിങ്ങനെ ബഹുമുഖ വിശേഷണങ്ങള്‍ക്ക് ഉടമയായ സുകുമാരന്റെ അന്‍പതോളം ചെറുകഥകളും ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്നീ പ്രശക്ത നോവലുകളും മലയാളസാഹിത്യത്തിലെ വേറിട്ട രചനകള്‍ തന്നെയായിരുന്നുവെന്നും അനുശോചനപ്രമേയം പറയുന്നു. പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തിര യോഗത്തില്‍ തോമസ് കര്‍ത്താനാല്‍, സുരേന്ദ്രന്‍ നായര്‍, രാജീവ് കാട്ടില്‍, ശാലിനി ജയപ്രകാശ്, വിനോദ് കൊണ്ടൂര്‍, മനോജ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Join WhatsApp News
നാരദന്‍ 2018-03-17 09:10:52
 
ശിവ ശിവ രക്ഷിക്കണേ 
ഇ മലയാളി എഴുത്തുകാര്‍ എഴുതുന്നത് വായിച്ചു വായനകാര്‍ ആറ്റില്‍ ചാടാന്‍ റെഡി 
തണുപ്പ് ഒന്നു മാറിക്കോട്ടെ 
Professor Kunjappu 2018-03-17 08:41:25
എല്ലാ സാഹിത്യരൂപങ്ങളിലും പൈങ്കിളിപ്പാട്ടിനുമാത്രം കാതോര്‍ത്തിരുന്ന മലയാളവായനക്കാരെ, പുതുസംവേദന പന്ഥാവിന്‍റെ സ്വന്തം തീപ്പന്തം കൊളുത്തി, ചെറുകഥകളിലൂടെ അലിഗറിയുടെ വിശിഷ്ട മേഖലയിലേക്ക് ആനയിച്ച മഹദ്സാഹിത്യകാരന്‍! 

ഡോക്ടര്‍ കുഞ്ഞാപ്പു 
സംശയം 2018-03-17 11:13:15
 1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ എന്ന പുസ്തകത്തിന് ലഭിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗർ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും ജോലി ചെയ്തു. 1963-ൽ തിരുവനന്തപുരത്ത് അക്കൗന്റ് ജനറൽ ഓഫീസിൽ ക്ലർക്ക്. 1974-ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും ഡിസ്മിസ് ചെയ്യെപ്പട്ടു. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട് .

അങ്ങനെയാണെങ്കിൽ അമേരിക്കൻ എഴുത്തുകാർക്ക് ആർക്കും അവാർഡ് കിട്ടാത്തതെന്താണ് ?ആർക്കറിയാം !
Vayanakaaran 2018-03-17 12:16:08
അങ്ങനെയാണെങ്കിൽ (ഹൈസ്‌കൂൾ വിദ്യാഭാസം) അമേരിക്കൻ എഴുത്തുകാർക്ക് ആർക്കും അവാർഡ് കിട്ടാത്തതെന്താണ്. ??

ഉത്തരം : അമേരിക്കൻ എഴുത്തുകാർ എല്ലാവരും തന്നെ എം.ഡി.  പി.എച്.ഡി., എം. ബി.എ., എൽ.എൽ.ബി/എം ,  കമ്പ്യൂട്ടർ എൻജിനീയേഴ്‌സ്, പല വിധ വിഷയങ്ങളിൽ കോളേജ് ബിരുദമുള്ളവർ   ഒക്കെയല്ലേ. ?????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക