Image

വയല്‍ക്കിളികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ മന്ത്രി ജി.സുധാകരന്‍

Published on 16 March, 2018
വയല്‍ക്കിളികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ മന്ത്രി ജി.സുധാകരന്‍
ചേര്‍ത്തല: കണ്ണൂരിലെ വയല്‍ക്കിളികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.

ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വികസനവിരുദ്ധ സമരങ്ങളിലൂടെ വെടിവയ്പ് സൃഷ്ടിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ത്തന്നെ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഇതേത്തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ ദേശീയപാത നിര്‍മിക്കാന്‍ വിദഗ്ധസംഘം നിര്‍ദേശം സമര്‍പ്പിച്ചു. അപ്പോള്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.

ഇതോടെ കിളികളുടെ പ്രശ്നം വേറെയാണെന്ന് മനസ്സിലായി. സംസ്ഥാനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും എതിരായ നീക്കത്തെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക