Image

മാധ്യമ പ്രവര്‍ത്തകയെ സുന്ദരി എന്നു വിളിച്ച മന്ത്രി മാപ്പു പറഞ്ഞു

Published on 16 March, 2018
മാധ്യമ പ്രവര്‍ത്തകയെ സുന്ദരി എന്നു വിളിച്ച മന്ത്രി മാപ്പു പറഞ്ഞു
ചെന്നൈ: മാധ്യമപ്രവര്‍ത്തകയെ 'സുന്ദരി' എന്നുവിളിച്ചത് വിവാദമായതോടെ തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ മാപ്പുപറഞ്ഞു.

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ 'നിങ്ങളുടെ കണ്ണട ഭംഗിയുള്ളതാണെന്ന്' ചിരിച്ചുകൊണ്ടു പറഞ്ഞാണ് തുടക്കം. പിന്നീട് പലതവണ സുന്ദരി എന്നാവര്‍ത്തിച്ചു പറഞ്ഞു. ഈ ദൃശ്യം ചാനലുകളില്‍ പുറത്തുവിട്ടതോടെ വിവാദം കൊഴുത്തു. വൈകീട്ട് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വിജയഭാസ്‌കര്‍ മാപ്പുപറഞ്ഞത്.

രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണിതുചെയ്തതെന്ന് മന്ത്രി പ്രതികരിച്ചു. തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പുനല്‍കണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക