Image

ദുബൈ കെ.എം.സി.സി ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല സംഘടിപ്പിച്ചു.

Published on 17 March, 2018
ദുബൈ കെ.എം.സി.സി ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല സംഘടിപ്പിച്ചു.
ദുബൈ: കസ്റ്റംസിന്റെയും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ യു.എ.ഇയുടെ വിവിധ തലങ്ങളില്‍ നടന്നുവരുന്ന ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല ദുബൈ കെ.എം.സി.സി സംഘടിപ്പിച്ചു.യു.എ.ഇ ദേശീയ അജണ്ട 2021ന്റെ ഭാഗമായി വിദ്യാഭ്യാസ നവോത്ഥാനത്തില്‍ പരസ്പര പങ്കാളിത്തം ക്രിയാത്മകമായി ഉപയോഗിക്കാന്‍ വിദ്യാഭ്യാസ, സന്നദ്ധ, സര്‍ക്കാര്‍  സ്ഥാപനങ്ങളെ പ്രസ്തുത സംരംഭങ്ങള്‍ വഴി ഒരുമിപ്പികുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ശില്‍പ്പശാല ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.

    സമൂഹത്തില്‍ നടക്കുന്ന ഐ.പി.ആര്‍ ലംഘനങ്ങള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതാണ് ഈ ക്യാമ്പയിന്‍ ഗവേഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിഭാഷകര്‍, ആര്‍ക്കിടെക്റ്റുകള്‍, ഐ.പി.ആര്‍ ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരെയെല്ലാം കണ്ടുകഴിഞ്ഞു. സാധാരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ബൗദ്ധിക സ്വത്തവകാശ ബോധവത്കരണ യജ്ഞം.ദുബൈ കെ.എം.സി.സിയുടെ സാമൂഹ്യ പരിപാടിയുടെ ഭാഗമായി ജെ.എസ്.എസ് സ്‌കൂളുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പയിനില്‍ ബൗദ്ധിക സ്വത്തവകാശങ്ങ,കടമകള്‍, നിയമം, ലംഘനം,തുടങിയ വിഷയങ്ങളില്‍ അമിത് മസിന്‍ ശബീല്‍, പ്രീതിക റിക്കി, അമൃത്, ഗ്വവെന്‍ ഡിക്‌സന്‍, ലീന എന്നിവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി 'മൈ ജോബ്'ടീം അംഗങ്ങളായ സിയാദ്, മുഹമ്മദ്, ഷിബു കാസിം, അഷ്‌റഫ്, അഫ്‌നാസ് തുടങ്ങിയവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.   

ദുബൈ കെ.എം.സി.സി ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല സംഘടിപ്പിച്ചു.ദുബൈ കെ.എം.സി.സി ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക