Image

മദ്യനയത്തിനെതിരെ കെസിബിസി

Published on 17 March, 2018
മദ്യനയത്തിനെതിരെ കെസിബിസി

കൊച്ചി: മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന്‌ താമരശേരി ബിഷപ്പ്‌. സര്‍ക്കാറിന്റെ മദ്യനയത്തിന്റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന്‌ താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ മുന്നറിയിപ്പ്‌ നല്‍കി.

സിപിഐയുടെ സമ്മര്‍ദ്ദം മൂലമാണ്‌ കേരളത്തില്‍ മദ്യശാലകള്‍ തിരികെ കൊണ്ടുവന്നത്‌. സര്‍ക്കാരിന്‌ ധാര്‍മികതയില്ലെന്നും ബിഷപ്പ്‌ റമിജിയോസ്‌ ഇഞ്ചനാനിയല്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ്‌ പ്രകടമാക്കും. പ്രകടനപത്രികയോടെങ്കിലും ആത്മാര്‍ഥത സര്‍ക്കാറിന്‌ വേണം. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്‌.

ഏപ്രില്‍ രണ്ട്‌ മദ്യവിരുദ്ധ പ്രക്‌സോഭദിനമായി ആചരിക്കുമെന്നും കെസിബിസി അറിയിച്ചു. സംസ്ഥാനത്ത്‌ 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ്‌ എക്‌സൈസ്‌ വകുപ്പ്‌ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക