Image

ഭാര്യയുടെ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്ന്‌ ജോസ്‌ കെ. മാണി

Published on 17 March, 2018
ഭാര്യയുടെ വെളിപ്പെടുത്തല്‍ വിവാദമാക്കേണ്ടെന്ന്‌ ജോസ്‌ കെ. മാണി


തന്റെ ഭാര്യ നിഷ ജോസ്‌ കെ മാണിയുടെ 'ദ അദര്‍ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌' എന്ന ഗ്രന്ഥത്തിലെ പരമാര്‍ശം വിവാദമാക്കേണ്ടെന്ന്‌ ജോസ്‌ കെ. മാണി എംപി. പുസ്‌തകത്തില്‍ പറയുന്നത്‌ രാഷ്ട്രീയ നേതാവിന്റെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളാണ്‌. പരമാര്‍ശത്തില്‍ വെളിപ്പെടുത്തണോ വേണ്ടയോ എന്നത്‌ തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ദ അദര്‍ സൈഡ്‌ ഒഫ്‌ ദിസ്‌ ലൈഫ്‌' എന്ന പുസ്‌തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന യുവനേതാവിന്റെ പേര്‌ വെളിപ്പെടുത്തില്ലെന്ന്‌ ജോസ്‌ കെ. മാണി എംപിയുടെ ഭാര്യ നിഷ ജോസ്‌ കെ. മാണി നേരെത്ത തന്നെ പറഞ്ഞിരുന്നു. തന്റെ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു വിവാദത്തിനില്ല.

ട്രെയിന്‍ യാത്രയ്‌ക്കിടെ യുവനേതാവില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശിച്ചത്‌ ഇത്തരക്കാര്‍ ഉണ്ടെന്ന്‌ എല്ലാവരെയും ബോധ്യപ്പെടുത്തന്‍ വേണ്ടിയാണ്‌. ഇതേക്കുറിച്ച്‌ കൂടുതല്‍ പ്രതികരണത്തിനില്ലെന്നുമാണ്‌ നിഷയുടെ നിലപാട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക