Image

ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച സംഭവം: മൂന്ന്‌ അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തു

Published on 17 March, 2018
ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച സംഭവം: മൂന്ന്‌ അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തു


കോഴിക്കോട്‌: ഫറോക്ക്‌ കോളെജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച സംഭവത്തില്‍ മൂന്ന്‌ അദ്ധ്യാപകര്‍ക്കും ഒരു അനധ്യാപകനും ഒരു വിദ്യാര്‍ത്ഥിക്കും എതിരെ പൊലീസ്‌ കേസെടുത്തു. ഫറൂഖ്‌ പൊലീസാണ്‌ കേസ്സ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

കോളെജിലെ മൂന്ന്‌ അധ്യാപകര്‍ക്കും ലാബ്‌ അസിസ്റ്റന്റിനുമെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. യൂനുസ്‌, സജീര്‍, നിഷാദ്‌, ഇബ്രാഹീം കുട്ടി എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ജീവനക്കാരനെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചതിന്‌ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. ഈ വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന്‌ പുറമെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോളെജിലെ കണ്ടാല്‍ അറിയുന്ന നാലിലധികം പേര്‍ക്ക്‌ എതിരെയും കേസ്സുണ്ട്‌.

കോളെജിലെ ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച അധ്യാപകര്‍ക്കും, അനധ്യാപക ജീവനക്കാര്‍ക്കുമെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ കോളെജ്‌ ഉപരോധിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക