Image

ഭൂമി ഇടപാട്‌: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ പാസ്റ്ററല്‍ കൗണ്‍സിലില്‍ വിമര്‍ശനം

Published on 17 March, 2018
ഭൂമി ഇടപാട്‌: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ പാസ്റ്ററല്‍ കൗണ്‍സിലില്‍ വിമര്‍ശനം


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ പാസ്റ്ററ ല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരെ കൗണ്‍സില്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന്‌ അതിരൂക്ഷമായ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. ഇടപാടില്‍ അതിരൂപതയ്‌ക്ക്‌ വീഴ്‌ചപറ്റിയെന്നും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഭൂമി ഇടപാട്‌ അടിയന്തര വിഷയമായി ചര്‍ച്ച ചെയ്യണമെന്ന്‌ അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പുതിയ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ്‌ നിര്‍ത്തിവച്ച്‌ ചര്‍ച്ച നടത്തി. ഫാ. ബെന്നി മാരാംപറമ്‌ബില്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ടും  കൗണ്‍സിലില്‍ വച്ചു.

പുതിയ പാസ്റ്ററ ല്‍ കൗണ്‍സിലിലേക്ക്‌ വൈദിക പക്ഷത്തിനാണ്‌ ഭൂരിപക്ഷം. കര്‍ദിനാള്‍ മാറിനിന്ന്‌ അന്വേഷണം നേരിടണമെന്ന്‌ ആവശ്യപ്പെട്ട പി.പി ജെറാള്‍ഡ്‌ ആണ്‌ പുതിയ  സെക്രട്ടറി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പക്ഷമാണ്‌ സമിതിയിലേക്ക്‌ വിജയിച്ചിരിക്കുന്നത്‌.

ഭൂമി ഇടപാടില്‍ കൗണ്‍സിലില്‍ വിശദമായ ചര്‍ച്ച നടക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക