Image

വരുന്നു, ആട് 3 ത്രീഡി 2019 ഡിസംബറില്‍

Published on 17 March, 2018
വരുന്നു, ആട് 3 ത്രീഡി 2019 ഡിസംബറില്‍
സംവിധായകന്‍ മിഥുന്റെ ജാതകം തിരുത്തിയെഴുതിയ ആടിനെ ഉടനെയെങ്ങും ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് ഒരുക്കമില്ല. ആദ്യഭാഗ്യത്തിനു ശേഷം രണ്ടാം ഭാഗം ശരിക്കും കാശു വാരി. ഇനി വരിക മൂന്നാം ഭാഗമാണ്. അതും ത്രീ ഡിയില്‍. മറ്റ് വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ ഭാഗം തിയറ്റററുകളില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആട് 2 പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഈ വിജയത്തിന്റെ ചുവടു പിടിച്ചാണ് മിഥുന്‍ മാനുവല്‍ തോമസും സംഘവും ആട് 3യുമായി 2019 ക്രിസ്മസിന് എത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക