Image

ഏത് മുന്നണിക്കൊപ്പം; കേരള കോണ്‍ഗ്രസ് നിര്‍ണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി

Published on 18 March, 2018
ഏത് മുന്നണിക്കൊപ്പം; കേരള കോണ്‍ഗ്രസ് നിര്‍ണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി
കേരളകോണ്‍ഗ്രസിന്റെ നിര്‍ണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ കെ എം മാണിയുടെ തീരുമാനം ഇന്നത്തെ യോഗത്തിന് ശേഷം അറിയാം. രാജ്യസഭാ ,ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് യോഗം ചര്‍ച്ച ചെയ്യും. 

ചെങ്ങന്നൂരില്‍ മനസ്സാക്ഷിവോട്ട് എന്നാണ് നേതാക്കളുടെ ഇടയിലുണ്ടാക്കിയ ധാരണ. ബിജെപി നേതാവ് പി.കെ കൃഷ്ണദാസുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാണിക്ക് യോഗത്തില്‍ വിശദീകരിക്കേണ്ടി വരും. ഇതിനിടെ, നിഷ ജോസിന്റെ വെളിപ്പെടുത്തലില്‍ ഷോണ്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ നിഷക്കും മാണിക്കും ജോസ് കെ മാണിക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചേക്കും.

മഹാസമ്മേളനത്തിന് ശേഷം ആദ്യം നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം നീളുന്നതിലെ അതൃപ്തി നേതാക്കള്‍ പ്രകടിപ്പിക്കും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എത്രയും വേഗം തീരുമാനിക്കണം. എന്നാല്‍ ചെങ്ങന്നൂരിലേത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മതിയെന്നാണ് മാണി പക്ഷത്തിന്റ നിലപാട്.

മനസാക്ഷിവോട്ട് എന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായിരിക്കുന്ന ധാരണ. ഇരുമുന്നണികളും മാണിയുടെ പിന്തുണപ്രതിക്ഷിക്കുന്നതിനിടെയാണ് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് മാണിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള കൃഷ്ണദാസിന്റെ പ്രസ്താവന. ചര്‍ച്ചയെക്കുറിച്ച് മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വിശദീകരിക്കേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക