Image

ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published on 18 March, 2018
ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വണ്ടനാട് മുറിയാനിക്കര ജോയിന്റ് സെക്രട്ടറി രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു. എന്നാല്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു

Join WhatsApp News
sunu 2018-03-18 12:08:39
വെട്ടു ഉൽഘാടനോം കഴിഞ്ഞു.  റിപ്പോർട്ട് വന്നു ബി. ജെ. പി. മാർക്ക്സിസ്റ് സംഘർഷം. എലെക്ഷനിൽ ആര് ജയിക്കും?  ഒരു ആർഎസ്എസ് കാരൻ. വിജയം യുഡിഫ് നു. ഒരു പതിനഞ്ചു കൊലപാതകം പ്രതീക്ഷയ്‌ക്കാം. 
ബാർ എല്ലാം തുറന്നു . ഈസ്റ്റര് വിഷു ഉപഹാരം ആണത്തലവട്ടന്റെ ബോധവത്കരണം. "കുടിക്കാത്തവന്റെ വായിൽ ഒഴിച്ച് കൊടുക്കാൻ".
ഈ ചാനലിൽ കേറിയിരുന്നു തൂറ്റുന്നവനൊക്കെ സന്തതി ഇല്ലേ.? അതോ ഇവനൊക്കെ ചക്കകളാണോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക