സിഡ്നി: കവിയും വിവര്‍ത്തകനും ഗാനരചയിതാവുമായ അഭയദേവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അഭയദേവ് സ്മാരക സാഹിതീയ പത്രപ്രവര്‍ത്തകനുള്ള പുരസ്കാരം സന്തോഷ് കരിന്പുഴക്ക്.
പത്രപ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. ഡോ. ആര്‍സു,ഡോ. ചന്ദ്രന്, പ്രഫ. വേലായുധന്, ഡോ. രാധാമണി തുടങ്ങിയവരാണ് അവാര്‍ഡ് സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 24ന് യു.എ.ഖാദര്‍, എം.എം.ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള സന്തോഷ് കരിന്പുഴ, പത്തിലധികം ഡോക്കുമെന്ററി ഫിലിമുകള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: ശ്രീജിത്ത് തച്ചന്‍കാട്