Image

ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെ എംസിസി കമ്മിറ്റിക്കു പുതിയ നേതൃത്വം

Published on 18 March, 2018
ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെ എംസിസി കമ്മിറ്റിക്കു പുതിയ നേതൃത്വം

ദോഹ: ഖത്തര്‍ കാസര്‍ഗോഡ് മണ്ഡലം കെ എംസിസി കമ്മിറ്റിക്കു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബഷീര്‍ ചെര്‍ക്കള (പ്രസിഡന്റ്), ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, റഫീഖ് കുന്നില്‍, ഡി.എസ്. അബ്ദുള്ള (വൈസ് പ്രസിഡന്റുമാര്‍), അലി ചേരൂര്‍ (ജനറല്‍ സെക്രട്ടറി), ഹമീദ് അറന്തോട്, ഇക്ബാല്‍ നീര്‍ച്ചാല്‍, അസീബ് തളങ്കര (സെക്രട്ടറിമാര്‍), യൂസഫ് മാപ്പനടുക്ക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ച യോഗം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം. ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. സാദിഖ് പാക്യാര, ഇ.ടി. അബ്ദുല്‍ കരീം, മൊയ്തീന്‍ ആദൂര്‍, ഹാരിസ് എരിയാല്‍, ആദംകുഞ്ഞി തലങ്കര, അബ്ദുള്‍ റഹ്മാന്‍ എരിയാല്‍, മഹമൂദ് ചെങ്കള, ഫൈസല്‍ ഫില്ലി, ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക, ട്രഷറര്‍ യൂസുഫ് മാര്‍പാനടുക്ക എന്നിവര്‍ പ്രസംഗിച്ചു. മുഖ്യ വരണാധികാരി കെ.എസ്. ഉദുമ, സലാം ഹബീബി, റസാഖ് കല്ലട്ടി എന്നിവര്‍ തെരെഞ്ഞെടുപ്പു നിയന്ത്രിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക