Image

ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍

Published on 18 March, 2018
ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍
ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് നടരാജനെ ഗ്ലെനഗേല്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് പതിനാറിനാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടരാജന്‍ നിലവില്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷണ്‍മുഖ പ്രിയന്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് കിഡ്‌നി, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക