Image

ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു

Published on 18 March, 2018
   ദക്ഷിണാഫ്രിക്കയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു
പ്രവാസി മലയാളിയെ ദക്ഷിണാഫ്രിക്കയില്‍ കൊന്നൊടുക്കി. വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക് കുമാര്‍ വേലായുധനെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് താമസസ്ഥലത്തുനിന്നും അശോക് കുമാറിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിവച്ച് കൊലപ്പെടുത്തിയ ശേക്ഷം അദ്ദേഹത്തിന്റെ കാറില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഉംറ്റാറ്റയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ജോലിചെയ്തു വന്ന സിവില്‍ എന്‍ജിനീയറായ അശോകന്‍ സ്വന്തം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയര്‍ സ്‌കൂളിന്റെയും ഉടമയാണ്. നെയ്യാറ്റിന്‍കര സ്വദേശിയാണ്.

ഉംറ്റാറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് അശോക് കുമാറിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ അടുത്തുള്ള കടയില്‍നിന്നും ഭക്ഷണം വാങ്ങി കാറില്‍ വീട്ടിലേക്കു മടങ്ങിയെത്തുമ്പോഴായിരുന്നു അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. 

ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകന്‍ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകള്‍ ആഗ്രഹ ദത്തയും നെയ്യാറ്റിന്‍കര നേമത്തുള്ള വീട്ടിലാണ് താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക