Image

കുടുംബസംഗമത്തിനിടെ, ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

Published on 18 March, 2018
കുടുംബസംഗമത്തിനിടെ, ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ കുടുംബ സംഗമത്തിനിടെ മുങ്ങിമരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി പൊയില്‍തൊടുക അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് നീന്തല്‍കുളത്തില്‍ മരിച്ചത്. ജിദ്ദയിലെ മവാരിദ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ശനിയാഴ്ച രാത്രി റിഹേലയില്‍ നടന്ന കൊടുവള്ളി കെഎംസിസി കുടുംബ സംഗമത്തിനിടെയാണ് അപകടം. കുട്ടികള്‍ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക