Image

പ്രധാനമന്ത്രിക്ക് കത്തെഴുതിയത് 21 തവണ, നരേന്ദ്രമോദി കര്‍ഷകരെ പറഞ്ഞുപറ്റിച്ചു: അണ്ണാഹസാരെ

Published on 18 March, 2018
പ്രധാനമന്ത്രിക്ക് കത്തെഴുതിയത് 21 തവണ, നരേന്ദ്രമോദി കര്‍ഷകരെ പറഞ്ഞുപറ്റിച്ചു: അണ്ണാഹസാരെ
കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു പറ്റിച്ചെന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാഹസാരെ. മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും കര്‍ഷകരെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും ഹസാരെ ആരോപിച്ചു. ലോക്പാല്‍ നടപ്പാക്കുന്ന കാര്യത്തിലും മോദി വാഗ്ദാന ലംഘനം നടത്തി. പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 21 തവണ താന്‍ കത്തെഴുതിയെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചിട്ടില്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രശനങ്ങളും ലോക്പാല്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് 23 മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്നും കര്‍ഷക പോരട്ടങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക