Image

പ്രവാസി ഗായക ന്റെ സംഗീത ആല്‍ബം ഹിറ്റ് ചാര്‍ട്ടിലേക്ക്

Published on 19 March, 2018
പ്രവാസി ഗായക ന്റെ സംഗീത ആല്‍ബം ഹിറ്റ് ചാര്‍ട്ടിലേക്ക്
അബുദാബി : സംഗീത വേദികളിലൂടെയും റേഡിയോ റിയാലിറ്റി ഷോ കളിലൂടെയും യു. എ. ഇ. യിലെ സംഗീത പ്രേമികള്‍ക്ക് സുപരിചിതനായ ഗായകന്‍ അസീം കണ്ണൂര്‍ പാടി അഭിനയിച്ച  'കണ്ണൂരിലെ മൊഞ്ചത്തി' എന്ന സംഗീത ദൃശ്യാവിഷ്‌കാരം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാര്‍ട്ടിലേക്കു കുതിക്കുന്നു.  

 https://www.youtube.com/watch?v=iJA1VrLk_PQ&list=RDiJA1VrLk_PQ&t=40

അബുദാബി  ലുലു ഗ്രൂപ്പിലെ ജീവനക്കാരനായ അസീമിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടായി ക്കൊണ്ട് പ്രവാസി യായ അന്‍സാര്‍ ഹുസ്സൈന്‍ കൊല്ലം ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. പൂര്‍ണ്ണ മായും കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം, ഒരു യുവാ വിന്റെ നിശബ്ദ പ്രണയ വും പ്രണയ തകര്‍ച്ചയും ചിത്രീകരിച്ചിരിക്കുന്നു.   

ഗാന രചന  സംഗീതം  :  സിദ്ധീഖ് ചക്കുംകടവ്. അസീം കണ്ണൂര്‍, അപര്‍ണ്ണ എന്നിവര്‍ അഭിനയിച്ച ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് തുളസി കല്ലേരി. ക്യാമറ : പ്രവീണ്‍ രാജ്, ജിഷാദ്, ഫൈസല്‍ നല്ലളം, നിധിന്‍, ബബ്‌നാ  അനില്‍ തുടങ്ങിയവരാണ് പിന്നണിയില്‍.  യൂ ട്യൂബ്   ഫെയ്‌സ് ബുക്ക് അടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്ലേനിയം  റിലീസ് ചെയ്ത ആല്‍ബം ഇപ്പോള്‍ രണ്ടു ലക്ഷത്തി മുപ്പതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു.  

അബുദാബി കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന സോംഗ് ലവ് ഗ്രൂപ്പ്, ഇശല്‍ ബാന്‍ഡ്, റിഥം അബുദാബി തുടങ്ങിയ സംഗീത കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവുമാണ് അസീം കണ്ണൂര്‍.

പ്രവാസി ഗായക ന്റെ സംഗീത ആല്‍ബം ഹിറ്റ് ചാര്‍ട്ടിലേക്ക്പ്രവാസി ഗായക ന്റെ സംഗീത ആല്‍ബം ഹിറ്റ് ചാര്‍ട്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക