രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടി ശ്രിയ ശരണ്‍. റഷ്യന്‍ കാമുകന് ആന്ദ്രേ കോച്ചീവുമായി മാര്‍ച്ച് 12ന് മുംബൈയില്‍ വെച്ച് വിവാഹിതയായി എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ധേരിയിലെ ശ്രിയയുടെ വസതിയില്‍ കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ശ്രിയയോട് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലെന്നാണ് താരത്തിന്റെ പ്രതികരണം. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിലെ അമര്‍ഷം മൂലമാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് സൂചനകള്‍.
മൂന്നു വര്‍ഷത്തിലേറെയായി ശ്രിയയും ആന്ദ്രേയും ഉറ്റ സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. നടന് മനോജ് ബാജ്പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്ത സിനിമ അതിഥികളെന്നുമാണ് സൂചന. ഇതുവരെ വാര്‍ത്തകളോട് കൃത്യമായി പ്രതികരിക്കാന്‍ നടിയും കുടുംബവും തയ്യാറായിട്ടില്ല.
ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്ഹിയിലയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. കാര്‍ത്തിക് നരേന് ഒരുക്കുന്ന നരകാസുരന് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനൊപ്പമാണ് ശ്രിയ എത്തുന്നത്. ചിത്രം ഉടന്‍ റിലീസ് ചെയ്യും