Image

ബിജെപിക്കെതിരെ നിതീഷ്‌ കുമാര്‍

Published on 20 March, 2018
ബിജെപിക്കെതിരെ നിതീഷ്‌ കുമാര്‍
സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്‌ക്കില്ലെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാര്‍. അഴിമതിയോടും ഒത്തുതീര്‍പ്പില്ല, സാമൂഹ്യ ഐക്യത്തിലും എല്ലാവരേയും ഒരുമിച്ച്‌ കൊണ്ടു പോകുന്നതിലുമാണ്‌ ഞങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നതെന്നും നിതീഷ്‌ വ്യക്തമാക്കി. ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഓര്‍ക്കുക, അഴിമതിയോടു ഞാന്‍ സന്ധി ചെയ്‌താലും സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമായി സന്ധി ചെയ്യില്ല. ഞാന്‍ സമൂഹത്തിനും സമാധാനത്തിനും വേണ്ടിയാണു നിലനില്‍ക്കുന്നത്‌. സ്‌നേഹം, അനുകമ്പ, സാമുദായിക മൈത്രി എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ്‌ രാജ്യം മുന്നോട്ടു പോകുന്നതെന്നു ഞാന്‍ ഓര്‍മിപ്പിക്കട്ടെ' നിതീഷ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക