Image

മുംബൈയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി; ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ സ്‌തംഭിച്ചു

Published on 20 March, 2018
മുംബൈയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി; ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ സ്‌തംഭിച്ചു


മുംബൈ: റെയില്‍വേയില്‍ ജോലി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുംബൈ നഗരത്തില്‍ നൂറകണക്കിന്‌ ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി ഉപരോധിച്ചു. ഇതേതുടര്‍ന്ന്‌ ചൊവ്വാഴ്‌ച രാവിലെ മുംബൈയില്‍ ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു. തിരക്കേറിയ സമയത്താണ്‌ വിദ്യാര്‍ത്ഥികള്‍ ട്രാക്കുകള്‍ കൈയേറി കുത്തിയിരുന്നത്‌. ഇതോടെ രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 ഓളം സര്‍വീസുകള്‍ റദ്ദാക്കി. ഒരു ലക്ഷത്തിലേറെ യാത്രക്കാരാണ്‌ സ്‌റ്റേഷനുകളില്‍ കുടുങ്ങിപ്പോയത്‌. 10.35 ഓടെ സവീസുകള്‍ പുനരാരംഭിച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

റെയില്‍വേയിലേക്കുള്ള ജോലിക്കുള്ള പരീക്ഷ പാസായി നില്‍ക്കുന്നവരാണ്‌ ഉപരോധത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും. നിയമനം വൈകുന്നതാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌. രാവിലെ ഏഴൂ മുണി മുതല്‍ ദക്ഷിണ മുംബൈയിലെ മതുംഗ മുതല്‍ ഛത്രപതി ശിവാജി മഹാരാജ്‌ ടെര്‍മിനല്‍ സ്‌റ്റേഷന്‍ വരെയാണ്‌ ഉപരോധം നടന്നത്‌.
 ഇതോടെ സബര്‍ബന്‍, എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ അടക്കം സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമായി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക