Image

കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍-

രാജന്‍ വാഴപ്പിള്ളില്‍ Published on 20 March, 2018
 കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍-

സഫേണ്‍(ന്യൂയോര്‍ക്ക്): അപ്പസ്‌തോലിക പാരമ്പര്യമുള്ളതും സുദീര്‍ഘചരിത്രമുള്ളതും, സ്വയം ഭരണാവകാശവും സ്വയം ശീര്‍ഷകത്വമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കതോലിക്കാദിനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആചരിച്ചു. പരി. കാതോലിക്ക ബാവയുടെ ഇതു സംബന്ധിച്ച കല്‍പ്പന വികാരി വായിച്ചു.

വി.കുര്‍ബ്ബാനക്ക് ശേഷം വികാരി റവ.ഡോ.രാജു വറുഗീസ് പള്ളി മുറ്റത്തുള്ള കൊടിമരത്തില്‍ കതോലിക്കാ പതാക ഉയര്‍ത്തി. പിന്നീട് നടന്ന യോഗത്തില്‍ റവ.ഡോ. രാജു വറുഗീസ് ആമുഖപ്രസംഗം നടത്തി. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോര്‍ജ് തുമ്പയില്‍ കാതോലിക്കാദിനമെന്ന സഭാദിനത്തെപ്പറ്റി സംക്ഷിപ്ത വിവരണം നല്‍കി. 

മാര്‍ത്തോമ്മാശ്ലീഹാ AD 52 ല്‍ സ്ഥാപിച്ചതു മുതല്‍, പ്രക്ഷുബ്ധമായ നൂറ്റാണ്ടുകളിലൂടെ കടന്ന്, 2017 ജൂലൈ 3ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിലെത്തി നില്‍ക്കുന്ന പരി.സഭയുടെ നിലപാടുകളും ജോര്‍ജ് തുമ്പയില്‍ വിശദീകരിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി.എം. പോത്തനും പ്രസംഗിച്ചു. ഇടവക സെക്രട്ടറി സ്വപ്‌നാ ജേക്കബ് ചൊല്ലികൊടുത്ത പ്രതിജ്ഞ ഇടവകാംഗങ്ങള്‍ ആവേശത്തോടെ ഏറ്റുചൊല്ലി. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികളായ, ഐസക്ക് ചെറിയാന്‍, ജോബി ജോണ്‍ എന്നിവരും പങ്കെടുത്തു.

കാതോലിക്കാ മംഗള ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.
 കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍- കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍- കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍- കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍- കാതോലിക്കാദിനാഘോഷം സഫേണ്‍ സെന്റ് മേരീസില്‍-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക