Image

ജേക്കബ്‌ തോമസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

Published on 20 March, 2018
ജേക്കബ്‌ തോമസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌ ഐപിഎസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. ജഡ്‌ജിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ്‌ നടപടി. ജേക്കബ്‌ തോമസ്‌ ഏപ്രില്‍ രണ്ടിന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോടതി നോട്ടീസ്‌ അയച്ചു.

ജേക്കബ്‌ തോമസിനെതിരായ കോടതിയലക്ഷ്യക്കേസ്‌ ഹൈക്കോടതി ഇന്ന്‌ പരിഗണിച്ചപ്പോഴാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരെ വിജിലന്‍സ്‌ കമ്മീഷണര്‍ക്ക്‌ കത്തെഴുതുകയും മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തത്‌ ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നാരോപിച്ച്‌ രജിസ്‌ടാര്‍ക്ക്‌ ലഭിച്ച പരാതിയാണ്‌ സ്വമേധയാ ഹര്‍ജിയായി കോടതി പരിഗണിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക