Image

കാതോലിക്കാ ദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍

Published on 20 March, 2018
കാതോലിക്കാ ദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോന്പിലെ മുപ്പത്തിയാറാം ഞായറാഴ്ചാ രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും ക്ലേറ്റന്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രഭാത നമസ്‌കാരത്തിനും വി. കുര്‍ബാനയ്ക്കും ശേഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടിയും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തി. 

സഭയുടെയും സഭാ വിശ്വാസത്തിന്റെയും പ്രാധാന്യം മനസിലാക്കുവാന്‍ വേണ്ടി പ്രഭാഷണങ്ങള്‍ ക്രമീകരിക്കുകയും കാതോലിക്കേറ്റ് പതാകയുടെ ചുവട്ടില്‍ അണിനിരന്നു സഭാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. മാര്‍ത്തോമാ ശ്ലീഹായുടെ അപ്പോസ്‌തോലിക പാരമ്പര്യം കണ്‍ചിമ്മാതെ കാത്തു പരിരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുകയും മലങ്കര സഭയോടും അതില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തില്‍ വാണരുളുന്ന ഭാരതസഭയുടെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് തിരുമേനിയോടും, ഭദ്രാസനമെത്രാപ്പോലിത്താ അഭി. ഡോ. യുഹാന്നോന്‍ മാര്‍ദിയസ്‌ക്കോറോസ് തിരുമേനിയോടും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിനോടുമുള്ള തങ്ങളുടെ കൂറും വിശ്വസ്തതയും വിധേയത്വവും ഏറ്റു പറഞ്ഞു മലങ്കരസഭാ മക്കള്‍ പ്രതിജ്ഞ എടുത്തു.

സഭാദിന പരിപാടികള്‍ക്ക് വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍, റവ. വി.ജെ. ജയിംസ് കോര്‍ എപ്പിസ്‌കോപ്പാ, സഹ വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി ഇടവകകൈക്കാരന്‍ എം.സി ജേക്കബ്, സെക്രട്ടറി ജിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. കളറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക