Image

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 8 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യത

Published on 21 March, 2018
 അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 8 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യത
,
അഗളി: അട്ടപ്പാടിയിലെ ആദിവാസി യുവാവ്‌ മധുവിന്റെ കൊലപാതകക്കേസില്‍ പ്രതികളായ എട്ട്‌ പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന്‌ സൂചന. മധുവിന്റെ കൊലക്കേസില്‍ 16 പേരെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. മോഷണക്കുറ്റം ആരോപിച്ച്‌ പിടികൂടിയ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന്‌ മധു മരണപ്പെടുകയുമായിരുന്നു. മധുവിനെ മര്‍ദിച്ചുവെന്ന്‌ കണ്ടെത്തിയ എട്ട്‌ പേര്‍ക്കെതിരായാണ്‌ കൊലക്കുറ്റം ചുമത്താന്‍ സാധ്യത.

ഇവര്‍ മുക്കാലിപൊട്ടിക്കല്‍ ഭാഗത്തുള്ള ഗുഹയില്‍ നിന്നും മധുവിനെ പിടികൂടുകയും അവിടെ വെച്ചും മുക്കാലി കവലയില്‍ വെച്ചും മധുവിനെ മര്‍ദിച്ചവരാണ്‌. ബാക്കിയുള്ള എട്ട്‌ പേര്‍ ഇവര്‍ക്കൊപ്പം പോവുകയും ദൃശ്യം പകര്‍ത്തുകയും മാത്രമാണ്‌ ചെയ്‌തത്‌ എന്നാണ്‌ കണ്ടെത്തല്‍. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്‌ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്‌ണന്‍, വിരുത്തിയില്‍ നജീബ്‌, മണ്ണമ്പറ്റിയില്‍ ജെയ്‌ജു മോന്‍, കരിക്കളില്‍ സിദ്ദീഖ്‌, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവര്‍ക്ക്‌ മേലാണ്‌ കൊലക്കുറ്റം ചുമത്തിയേക്കുക.


മറ്റുള്ളവര്‍ക്ക്‌ മേല്‍ പട്ടിക വര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ പ്രകാരമുള്ള കുറ്റങ്ങളാണ്‌ ചുമത്തുകയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക