Image

ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളി വിശുദ്ധ വാരാചരണം: ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മുഖ്യ കാര്‍മ്മികന്‍

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 20 March, 2012
ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളി വിശുദ്ധ വാരാചരണം: ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മുഖ്യ കാര്‍മ്മികന്‍
ബര്‍ഗന്‍ഫീല്‍ഡ്‌-ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ സുന്നഹദോസ്‌ സെക്രട്ടറിയും കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനാധിപനുമായ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രൂഷയും നടത്തപ്പെടുന്നത്‌. വലിയ നോമ്പിന്റെ ഭാഗമായി മാര്‍ച്ച്‌ 24 ശനിയാഴ്‌ച ഉച്ചയ്‌ക്കശേഷം രണ്ടു മണിക്ക്‌ റവ. ഫാ. ഡോ. വര്‍ഗീസ്‌ ഡാനിയല്‍ നയിക്കുന്ന റിട്രീറ്റും വി.കുമ്പസാരവും ആറു മണിക്കു സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. മാര്‍ച്ച്‌ 31 ാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ വിശുദ്ധ കുമ്പസാരവും 6 മണിക്ക്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സന്ധ്യാ നമസ്‌ക്കാരവും വചനശുശ്രൂഷയും ഉണ്ടായിരിക്കും.

ഏപ്രില്‍ 1 ഓശാന ഞായറാഴ്‌ച രാവിലെ 8.30 ന്‌ പ്രഭാത നമസ്‌ക്കാരം, തുടര്‍ന്ന്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദധ കുര്‌ബ്ബാനയും ഓശനയുടെ പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടും. വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും.

ഏപ്രില്‍ 2 തിങ്കളാഴ്‌ചയും ഏപ്രില്‍ 3 ചൊവ്വാഴ്‌ചയും വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന്‌ വചന ശുശ്രൂ,ഷയും അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ 4 ബുധനാഴ്‌ച വൈകുന്നേരം അഞ്ചര മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെസഹായുടെ പ്രത്യേക ശുശ്രൂഷയും നടത്തപ്പെടുന്നതാണ്‌.

ഏപ്രില്‍ 5#ാം തീയതി വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചര മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും തുടര്‍ന്ന്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌.

ഏപ്രില്‍ 6#ാം തീയതി ദുഖവെളളിയാഴ്‌ച രാവിലെ 8.30 ന്‌ ആരംഭിക്കുന്ന ശുശ്രൂ,കളിലും അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 7#ാം തീയതി ദുഖശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ നമസ്‌ക്കാരവും 12 മണിക്ക്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും.

ഏപ്രില്‍
എട്ടാം തീയതി ഞായറാഴ്‌ച ഉയര്‍പ്പ്‌ പെരുന്നാള്‍ ശുശ്രൂഷ രാവിലെ 6 മണിക്ക്‌ പ്രഭാത നമസ്‌ക്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന്‌ ഉയര്‍പ്പ്‌ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും അഭി. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വികാരി റവ. ഫാ. ബാബു കെ. മാത്യു (201) 261-1079 ട്രസ്റ്റി അഡ്വ. റോയി പി. ജേക്കബ്‌ കൊടുമണ്‍ (201) 757-1521 സെക്രട്ടറി ജോബി ജോണ്‍ (201) 791-1120
ബര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളി വിശുദ്ധ വാരാചരണം: ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മുഖ്യ കാര്‍മ്മികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക