Image

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യത്തിന്റെ ബഹുമതി സ്വീകരിച്ചു.

ഷാജി രാമപുരം Published on 21 March, 2018
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യത്തിന്റെ  ബഹുമതി സ്വീകരിച്ചു.
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ വലിയ ഇടയന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യം നല്‍കിയ പരമോന്നത ബഹുമതിയായ പത്മഭൂഷണന്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍ നിന്ന് സ്വീകരിച്ചു.

ഇന്ത്യന്‍ വൈസ് പ്രസിഡന്റ് എം.വെ്ങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംങ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം മാര്‍ത്തോമ്മ സഭയെ പ്രതിനിധീകരിച്ച് ഡല്‍ഹി ബിഷപ് ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തിരുവനന്തപുരം ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ്, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ത്യാനയുടെ വൈസ് ചെയര്‍ ലീന തോമസ്, ഡല്‍ഹി ഭദ്രാസന സെക്രട്ടറി റവ.മനോജ് മാത്യു, ഭദ്രാസന ട്രഷറാര്‍ പി.പി.മത്തായി എന്നിവര് ചടങ്ങില്‍ പങ്കെടുത്തു.

1918 ഏപ്രില്‍ 27ന് ജനിച്ച മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത 2018 ഏപ്രില്‍ 27ന് നൂറ്റി ഒന്നാം ജന്മദിനം ആഘോഷിക്കുവാന്‍ പോവുകയാണ്. 1953 മെയ് 23ന് ബിഷപ് ആയ തിരുമേനി 2018 മെയ് 23ന് അറുപത്തിഅഞ്ചു വര്‍ഷം മാര്‍ത്തോമ്മ സഭയില്‍ മേല്‍പ്പട്ടക്കാരനായി പൂര്‍ത്തീകരിക്കുകയാണ്. ഇത് മലങ്കര സഭയുടെ ചരിത്രത്തില്‍ പുതിയ ഒരു അദ്ധ്യായം ആണ്.

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യത്തിന്റെ  ബഹുമതി സ്വീകരിച്ചു.മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യത്തിന്റെ  ബഹുമതി സ്വീകരിച്ചു.മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ത്യാ രാജ്യത്തിന്റെ  ബഹുമതി സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക