Image

ഷിക്കാഗോ കത്തോലിക്കാ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
ഷിക്കാഗോ കത്തോലിക്കാ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം
ഷിക്കാഗോ: ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഏകദിന നോമ്പുകാല ധ്യാനം മാര്‍ച്ച്‌ 31-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 4 മണി വരെ നടത്തുന്നു. മെയ്‌വുഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവക വികാരിയും പ്രശസ്‌ത ദൈവ വചന പ്രഘോഷകനുമായ ഫാ. സജി പിണര്‍കയില്‍ ആണ്‌ ധ്യാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ ഏവരേയും സ്വാഗതം ചെയ്‌തു. വിലാസം: 1208 Ashland Ave, Evanson.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബെഞ്ചമിന്‍ തോമസ്‌ (847 529 4600), രാജന്‍ ഏബ്രഹാം (847 284 0661).
ഷിക്കാഗോ കത്തോലിക്കാ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക