Image

മാര്‍ തിയോഡോഷ്യസ് പ്രഥമ സന്ദര്‍ശനത്തിന് 22ന് ലണ്ടനില്‍

Published on 21 March, 2018
മാര്‍ തിയോഡോഷ്യസ് പ്രഥമ സന്ദര്‍ശനത്തിന് 22ന് ലണ്ടനില്‍

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത 22ന് വ്യാഴാഴ്ച 1.50ന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേരും. പുതിയ ദൗത്യത്തിലേക്കും ഉയര്‍ത്തപ്പെട്ടതിനുശേഷം ഇംഗ്ലണ്ടില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രാന്‍ കൂടിയാണ് മാര്‍ തിയഡോഷ്യസ്. 

ഇംഗ്ലണ്ടിലെ മലങ്കര കത്തോലിക്കാ സഭാ പ്രവര്‍ത്തനങ്ങളുടെ പ്രഥമ സന്ദര്‍ശനത്തിന് എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍, ചാപ്ലിയന്മാരായ ഫാ. രഞ്ചിത്ത് മഠത്തിപ്പറന്പില്‍, ഫാ. ജോണ്‍ ഇടവക പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.

അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധന്മാരെ ശുശ്രൂഷകള്‍ക്ക് മാര്‍ തിയഡോഷ്യസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഏപ്രില്‍ 7ന് ശനിയാഴ്ച രാവിലെ 11ന് ഇംഗ്ലണ്ടിലെ മലങ്കര കത്തോലിക്കാ സഭയുടെ മിഷന്‍ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ഡഗനത്തുള്ള മാര്‍ ഈവാനിയോസ് സെന്ററാണ് വി. കുര്‍ബാനയ്ക്കും അനുമോദന സമ്മേളനത്തിനും വേദിയാകുക. വൈദികരുടെയും മലങ്കര കാത്തലിക് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക