Image

മുന്‍ വോളിബോള്‍ പരിശീലകന്‍ കലവൂര്‍ ഗോപിനാഥ് അന്തരിച്ചു

Published on 21 March, 2018
മുന്‍ വോളിബോള്‍ പരിശീലകന്‍ കലവൂര്‍ ഗോപിനാഥ് അന്തരിച്ചു

ആലപ്പുഴ: വോളിബോള്‍ മുന്‍ ദേശീയ കോച്ചും, കയര്‍ വ്യവസായിയുമായ കലവൂര്‍ ഗോപിനാഥ്(82) അന്തരിച്ചു.  വോളിബോള്‍ ഇതിഹാസ താരം ജിമ്മി ജോര്‍ജിനെ ഉള്‍പ്പെടെ പ്രമുഖരെ കളിക്കളത്തില്‍ വാര്‍ത്തെടുത്ത പരിശീലകനായിരുന്നു ഗോപിനാഥ്. എസ്എന്‍ഡിപി നേതാവുമായിരുന്നു ഇദേഹം.

വ്യോമസേനയില്‍ ഫ്‌ളൈറ്റ് ഫല്റ്റന്റായി ജോലിയില്‍ പ്രവേശിച്ച ഗോപിനാഥ് 1969 ലാണ് വിരമിക്കുന്നത്. വ്യോമസേനയില്‍ വോളിബോള്‍ ടീമില്‍ നിറഞ്ഞ സാന്നിധ്യാേയിരുന്നു. സേനയില്‍ നിന്ന് വിരമിച്ചതിനു ശേഷം പരിശീലകനായി ഷേവമിടുകയായിരുന്നു. ജി.വി.രാജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സര്‍വീസ് ടീം, കേരള വാഴ്‌സിറ്റി, എം.ജി വാഴ്‌സിറ്റി എന്നിവിടങ്ങളില്‍ പരിശീലകനായി പേരെടുത്തു. ജിമ്മി ജോര്‍ജ് എന്ന താരത്തെ രാജ്യത്തിനു സമ്മാനിച്ചത് ഗോപിനാഥാണ്. റിട്ട. അധ്യാപിക പിങ്കിയാണ് ഭാര്യ. പി.ആന്‍ഡ് ടി ദേശീയ ടീം ക്യാപ്റ്റനായിരുന്ന ബിനു കെഎസ്ഇബി വോളി ടീമില്‍ ജേഴ്‌സി അണിഞ്ഞ ബിജു, അധ്യാപികയായ ബീന എന്നിവര്‍ മക്കളാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക