Image

പ്രവാസി ദിനം 2013 കേരളത്തില്‍- മലയാളി പ്രമുഖര്‍ ആഹ്ലാദത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
പ്രവാസി ദിനം 2013 കേരളത്തില്‍- മലയാളി പ്രമുഖര്‍ ആഹ്ലാദത്തില്‍
സാന്‍ഫ്രാന്‍സിസ്‌കോ: 2013-ലെ പ്രവാസി ദിനാഘോഷം കേരളത്തില്‍ നടത്താനുള്ള തീരുമാനത്തെ പ്രമുഖ മലയാളി സമാമൂഹ്യ നേതാക്കള്‍ സ്വാഗതം ചെയ്‌തു. പരിപാടി ഗംഭീരമാക്കാന്‍ എല്ലാവിധ സഹായ സഹകരണവും നല്‍കുമെന്ന്‌ വാഗ്‌ദാനവും ചെയ്‌തു.

നിലവില്‍ വാഷിംഗ്‌ടണ്‍ ഡിസ്‌ട്രിക്‌ട്‌ ഹോസ്‌പിറ്റല്‍ ബോര്‍ഡ്‌ അംഗവും, മുന്‍ കാലിഫോര്‍ണിയ ഹെല്‍ത്ത്‌ അഡൈ്വസറിയുമായ ഡോ. ജേക്കബ്‌ ഈപ്പന്‍, മൈത്രി സംഘാടകന്‍ മനോജ്‌ എമ്പ്രാന്തിരി, മങ്ക പ്രസിഡന്റ്‌ ജോസ്‌ കുര്യന്‍, മുന്‍ പ്രസിഡന്റ്‌ ടോജോ തോമസ്‌ തുടങ്ങിയവര്‍ ഇതിനെ സ്വാഗതം ചെയ്‌തു.

2012-ല്‍ ജെയ്‌പൂരില്‍ നടന്ന പ്രവാസി ആഘോഷം കേരളത്തില്‍ 2013 ജനുവരിയില്‍ നടക്കും. ബജറ്റ്‌ അവതരണ വേളയില്‍ ധനമന്ത്രി കെ.എം. മാണിയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. 50 ലക്ഷം രൂപ ഇതിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു.

എല്ലാ മലയാളികളോടും ഈ സംരംഭം ഗംഭീരമാക്കുവാന്‍ മുന്നോട്ടുവരണമെന്ന്‌ ഡോ. ജേക്കബ്‌ ഈപ്പന്‍ ആവശ്യപ്പെട്ടു. `കേരളം വിദേശ ഇന്ത്യക്കാരുടേയും, നിക്ഷേപകരുടേയും മുന്നില്‍ അണിനിരത്താന്‍ ഈ അവസരം ഉപയോഗിക്കണം' ജയ്‌പൂരില്‍ കേരളത്തെ പ്രതിനിധീകരിച്ച പ്രമുഖരില്‍ ഒരാളായ ഡോ. ജേക്കബ്‌ ഈപ്പന്‍ പറഞ്ഞു.

കേരളത്തിന്റെ മുന്‍ ഹെല്‍ത്ത്‌ അഡൈ്വസറായി പ്രവര്‍ത്തിച്ച ഡോ. ജേക്കബ്‌ ഈപ്പന്‍ 2013-ലെ പ്രവാസി ദിനം കേരളത്തിന്‌ ലഭിക്കുവാന്‍ അണിയറയില്‍ പരിശ്രമിച്ചവരില്‍ പ്രമുഖ വ്യക്തിയാണ്‌.

പ്രവാസി ദിനം 2013 കേരളത്തില്‍- മലയാളി പ്രമുഖര്‍ ആഹ്ലാദത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക