Image

മുസാഫിര്‍ നഗര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ പ്രതിയായ 131 കേസുകള്‍ പിന്‍വലിക്കുന്നു

Published on 22 March, 2018
മുസാഫിര്‍ നഗര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ പ്രതിയായ 131 കേസുകള്‍ പിന്‍വലിക്കുന്നു
ന്യൂദല്‍ഹി: 2013ലെ മുസാഫിര്‍ നഗര്‍ ഷാംലി കലാപങ്ങളുമായി ബന്ധപ്പെട്ട കൊലക്കേസുകള്‍ ഉള്‍പ്പെടെ 131 കേസുകള്‍ യു.പിയിലെ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ പിന്‍വലിക്കുന്നു.

ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. 13 കൊലക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടെയാണ്‌ പിന്‍വലിക്കുന്നത്‌.

മതസ്‌പര്‍ദ്ധ പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 153 എ പ്രകാരമുള്ളതാണ്‌ പിന്‍വലിക്കുന്നതില്‍ 16 കേസുകള്‍.

2013 സെപ്‌റ്റംബറില്‍ നടന്ന കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക്‌ വീട്‌ നഷ്ടപ്പെടുകയും ചെയ്‌തിരുന്നു. ആക്രമസംഭവത്തിനു പിന്നാലെ 1455 പേര്‍ക്കെതിരെ 503 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.


മുസാഫിര്‍ നഗറിലെയും ഷാംലിയിലെയും ബി.ജെ.പി എം.പി സഞ്‌ജീവ്‌ ബല്ല്യാണും ബുധന എം.എല്‍.എ ഉമേഷ്‌ മാലിക്കും ഖാപ്പ്‌ നേതാക്കന്മാരും ഫെബ്രുവരി അഞ്ചിന്‌ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ കേസുകള്‍ പിന്‍വലിക്കുന്നത്‌. 179 കേസുകളുടെ ലിസ്റ്റാണ്‌ ഇവര്‍ നല്‍കിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക