Image

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരള മൊബൈല്‍ ആപ്പ്

Published on 22 March, 2018
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരള മൊബൈല്‍ ആപ്പ്

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരള മൊബൈല്‍ ആപ്പ്. കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കി. രണ്ട് ദിവസത്തെ ഉച്ചകോടിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആപ്പില്‍ തുടക്കത്തില്‍ നൂറോളം സര്‍ക്കാര്‍ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും ആപ്പിലൂടെ നല്‍കാനാണ് എം കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയാറാക്കിയിരിക്കുന്നത്. സ്മാര്‍ട് ഫോണില്‍ മാത്രമല്ല, സാധാരണ ഫോണുകളിലും സേവനങ്ങള്‍ ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. 

തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിവിധ ബില്ലുകള്‍ക്ക് പണമടയ്‌ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. സര്‍ക്കാര്‍ വെബ് സൈറ്റില്‍നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക