Image

കീഴാറ്റൂര്‍: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 22 March, 2018
കീഴാറ്റൂര്‍: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍
കീഴാറ്റൂര്‍ വിഷയത്തില്‍ വസ്തുതകള്‍ പഠിച്ച ശേഷം ഗൗരവപൂര്‍വം ഇടപെടുമെന്ന് പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്.
കീഴാറ്റൂരില്‍ 250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബിജെപി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.മണ്ണ് മാഫിയക്കും കരാറുകാര്‍ക്കും വേണ്ടിയാണ് സി പി എം കൂട്ട് നില്‍ക്കുന്നത്. മുഴുവന്‍ കര്‍ഷകരും ഭൂമി വിട്ടു നല്‍കാന്‍ സമ്മതിച്ചാലും പാടം നികത്താന്‍ അനുവദിക്കരുതെന്നും ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക