Image

ബഹള?െത്ത തുടര്‍ന്ന്‌ തുടര്‍ച്ചയായി 14ാം ദിവസവും പാര്‍ലമെന്‍റ്‌ പിരിഞ്ഞു

Published on 22 March, 2018
ബഹള?െത്ത തുടര്‍ന്ന്‌ തുടര്‍ച്ചയായി 14ാം ദിവസവും പാര്‍ലമെന്‍റ്‌ പിരിഞ്ഞു


ന്യുഡല്‍ഹി: തുടര്‍ച്ചയായ 14ാം ദിവസവും ബഹള?െത്ത തുടര്‍ന്ന്‌ ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്കപിരിഞ്ഞു. മോദി സര്‍ക്കാറിനെതിരെ തെലുഗു ദേശം പാര്‍ട്ടിയും വൈ.എസ്‌.ആര്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ നല്‍കിയ മൂന്ന്‌ അവിശ്വാസ പ്രമേയങ്ങളും പരിഗണിച്ചില്ല.

നേരത്തെ, പ്രതിപക്ഷ ബഹളം മൂലം സഭ നിര്‍ത്തിവെച്ചിരുന്നു. പിന്നീട്‌ പുനഃരാരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക്‌പിരിയുകയായിരുന്നു.

രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സഭാംഗങ്ങളോട്‌ ശാന്തരാകാന്‍ ആവശ്യപ്?െട്ടങ്കിലും ചെവിക്കൊള്ളാന്‍ അംഗങ്ങള്‍ തയാറായില്ല. അധ്യക്ഷന്‍ സഭ പിരിച്ചു വിടുന്നത്‌എന്തുകൊണ്ടാണെന്ന്‌ ജനങ്ങള്‍ ചോദിക്കുന്നു. സഭയിലെ മോശം കാഴ്‌ചകള്‍ കാണാന്‍ താത്‌പര്യമില്ല. ഒരു പാര്‍ട്ടിയ?െല്ലങ്കില്‍ മറ്റൊരു പാര്‍ട്ടിക്കാര്‍ ദിവസവും സഭയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക