Image

ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ

Published on 22 March, 2018
ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്ന് യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ .അനുവാദമില്ലാതെ ആധാര്‍ വിവരം ശേഖരിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്നും ജില്ലാ ജഡ്ജിമാരുടെ അനുവാദമുണ്ടെങ്കില്‍ മാത്രം ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.ജാതി, മതം, ഗോത്രം, വരുമാനം അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കില്ല. ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികളല്ല സൂക്ഷിക്കുന്നത്. രഹസ്യ കോഡ് രൂപത്തിലാണ് സൂക്ഷിക്കുന്നതെന്നും അറിയിച്ചു. സുപ്രീം കോടതിയിലെ പവര്‍ പോയിന്റ് അവതരണത്തിലാണ് വിശദീകരണം.

ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ വിദേശ കമ്ബനിയുടേതാണ്. എന്നാല്‍ വിവരങ്ങള്‍ വിദേശ കമ്ബനികള്‍ക്ക് ലഭിക്കില്ല. സെര്‍വര്‍ ഇന്ത്യയുടെതാണെന്നും ആധാര്‍ അതോറിറ്റി സി.ഇ.ഒ അറിയിച്ചു. അതേസമയം ആധാര്‍ കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക