Image

മാത്യു കുഞ്ചെറിയ (ലാലി) വാച്ചാപറമ്പിലിന്റെ സംസ്‌കാരം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
മാത്യു കുഞ്ചെറിയ (ലാലി) വാച്ചാപറമ്പിലിന്റെ സംസ്‌കാരം നടത്തി
ഷിക്കാഗോ: മാര്‍ച്ച്‌ 13-ന്‌ ഷിക്കാഗോയില്‍ അന്തരിച്ച മാത്യു കുഞ്ചെറിയാ (ലാലി) വാച്ചാപറമ്പിലിന്റെ ശവസംസ്‌കാരം മാര്‍ച്ച്‌ 17-ന്‌ ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ സെമിത്തേരിയില്‍ പ്രത്യേകം തയാറാക്കിയ കുടുംബ കല്ലറയില്‍ നടത്തി.

മാര്‍ച്ച്‌ 16-ന്‌ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച്‌ നടന്ന പൊതുദര്‍ശനത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നിരവധി വ്യക്തികള്‍ സംബന്ധിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ ബിഷപ്പ്‌ സഖറിയാ മാര്‍ നിക്കളാവോസ്‌ തിരുമേനിയുടെ കാര്‍മികത്വത്തിലുള്ള വൈദീകരുടെ പ്രാര്‍ത്ഥനകള്‍ തദവസരത്തില്‍ നടത്തപ്പെട്ടു. പൊതുദര്‍ശന സമാപന ശുശ്രൂഷകള്‍ക്ക്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നേതൃത്വം നല്‍കി. വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ തുടങ്ങി നിരവധി വൈദീകര്‍ സംബന്ധിച്ചു.

മാര്‍ച്ച്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച ഭക്തിനിര്‍ഭരമായ ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ആന്റണി തുണ്ടത്തില്‍, ഫാ. ജോയി ആലപ്പാട്ട്‌, ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ (ചാന്‍സലര്‍), ഫാ. സക്കറിയാസ്‌ തോട്ടുവേലി (ഫ്‌ളോറിഡ), ഫാ. ജോര്‍ജ്‌ നങ്ങച്ചിവീട്ടില്‍ (ഇന്ത്യാന), ഫാ. ജോയി ചക്യാന്‍ തുടങ്ങി നിരവധി വൈദീകര്‍ സംബന്ധിച്ചു.

ദിവ്യബലി മധ്യേ ഫാ. ആന്റണി തുണ്ടത്തില്‍ നടത്തിയ ചരമ പ്രസംഗം ഹൃദയസ്‌പര്‍ശിയായിരുന്നു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അനുശോചന സന്ദേശം ചാന്‍സലര്‍ ഫാ. വിനോജ്‌ മഠത്തിപ്പറമ്പില്‍ വായിച്ചു. ദിവ്യബലിക്കുശേഷം മക്കളായ ഡോ. അനീറ്റാ തകിടിയില്‍, ലെന്നി വാച്ചാ എന്നിവര്‍ അനുസ്‌മരണ പ്രസംഗം നടത്തി. ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കും, അനുശോചന സന്ദേശം അയച്ചവര്‍ക്കും ജോര്‍ജ്‌കുട്ടി വാച്ചാപറമ്പില്‍ നന്ദി പറഞ്ഞു.

കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ സെമിത്തേരിയിലേക്ക്‌ കൊണ്ടുപോകുകയും, അവിടെവെച്ച്‌ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ കാര്‍മികത്വത്തില്‍ സമാപന ശുശ്രൂഷകളും നടത്തപ്പെട്ടു. വെയ്‌ക്ക്‌ സര്‍വീസിലും സംസ്‌കാര ശുശ്രൂഷകളിലും പങ്കെടുത്ത എല്ലാവര്‍ക്കും കുടുംബാംഗങ്ങളുടെ പേരില്‍ ഫിലിപ്പ്‌കുട്ടി തയ്യില്‍ നന്ദി അറിയിക്കുന്നു.
മാത്യു കുഞ്ചെറിയ (ലാലി) വാച്ചാപറമ്പിലിന്റെ സംസ്‌കാരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക