Image

രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

Published on 22 March, 2018
 രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
ദമ്മാം/അല്‍ഹസ്സ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്‌കാരിക വേദി സ്ഥാപകനേതാവും, കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, അല്‍ഹസ്സ മേഖല പ്രസിഡന്റുമായ രാജീവ് ചവറയ്ക്ക് നവയുഗത്തിന്റെ വിവിധ ഘടകങ്ങള്‍ വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

നവയുഗം രൂപീകരിച്ച കാലം മുതല്‍,  സംഘടനയ്ക്ക് അല്‍ഹസ്സ മേഖലയില്‍ മികച്ച നേതൃത്വം നല്‍കിയ സഖാവ് രാജീവ് ചവറ, സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ വളരെ സജീവമായി ഇടപെട്ടിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍, നവയുഗം സാംസ്‌കാരികവേദിയെ അല്‍ഹസ്സയിലെ ഏറ്റവും മികച്ച മലയാളി പ്രവാസി സംഘടനകളിലൊന്നായി വളര്‍ത്തിയെടുത്തതില്‍ രാജീവ് ചവറയുടെ സംഘാടനപാടവം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, അദ്ദേഹം ഇന്ത്യന്‍പ്രവാസസമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ വളരെ വിലപ്പെട്ടവയാണ്.  ഇരുപത്തിഅഞ്ചു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് രാജീവ് ചവറ  മടങ്ങുമ്പോള്‍, ഏറ്റവുമധികം നഷ്ടം സംഭവിയ്ക്കുന്നത് അല്‍ഹസ്സയിലെ  മലയാളി പ്രവാസി സമൂഹത്തിനാണെന്ന് നിസംശയം പറയാം.

ദമ്മാമില്‍ ബദര്‍ അല്‍റാബി ഹാളില്‍ അരുണ്‍ നൂറനാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവയുഗം കേന്ദ്രകമ്മിറ്റിയ്ക്ക് വേണ്ടി ട്രെഷറര്‍ സാജന്‍ കണിയാപുരവും, ദമ്മാം, അല്‍കോബാര്‍ മേഖല കമ്മിറ്റികള്‍ക്ക് വേണ്ടി ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി എന്നിവരും രാജീവ് ചവറയ്ക്ക് നവയുഗത്തിന്റെ സ്‌നേഹോപഹാരം  കൈമാറി. നവയുഗം കേന്ദ്രനേതാക്കളായ എം.എ.വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയല്‍, ഹുസ്സൈന്‍ കുന്നിക്കോട്, ഗോപകുമാര്‍, സുമി ശ്രീലാല്‍, വിജീഷ്, മിനി ഷാജി എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

*************

ഹഫൂഫില്‍ അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ വെച്ച് മേഖല സെക്രട്ടറി ഇ.എസ്. റഹീം തൊളിക്കോട് രാജീവ് ചവറയ്ക്ക് മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. നവയുഗം മേഖല നേതാക്കളായ ഹുസ്സൈന്‍ കുന്നിക്കോട്, ഉണ്ണി മാധവന്‍, സുശീല്‍ കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

*******

അല്‍ഹസ്സ മേഖലയിലെ വിവിധ യൂണിറ്റുകളും രാജീവ് ചവറയ്ക്ക്  യാത്രയയപ്പ് നല്‍കി.

അല്‍ഹസ്സ മസറോയിയ യൂണിറ്റ് ഓഫീസില്‍  യൂണിറ്റ് പ്രസിഡന്റ് സമീര്‍ ചുള്ളിമാനൂറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗം ജയകുമാര്‍ അമ്പാടി ഉത്ഘാടനം ചെയ്തു . യൂണിറ്റ് രക്ഷാധികാരി ബദറുദ്ദിന്‍ കുളത്തപ്പുഴ രാജീവ് ചവറയ്ക്ക് ഉപഹാരം കൈമാറി. അല്‍ഹസ്സ മേഖല കമ്മിറ്റി സെക്രട്ടറി ഇ.എസ്. റഹിം തൊളിക്കോട്, പ്രസിഡന്റ്‌സുശീല്‍ കുമാര്‍, കൃഷ്ണകുമാര്‍, മുരളി, തോമസ്, സുല്‍ഫി, തുടങ്ങിയവര്‍ ആശംസയും,. ആനന്ദ് അമ്പാടി നന്ദിയും പറഞ്ഞു.

അല്‍ഹസ്സ നാദ, റുഷ്ദിയ, ശോഭ, ഹഫൂഫ് തുടങ്ങിയ യൂണിറ്റുകളും  രാജീവ് ചവറയ്ക്ക് വെവ്വേറെ  യാത്രയയപ്പ്  നല്‍കി.

********

കൊല്ലം ചവറ സ്വദേശിയായ സഖാവ് രാജീവ് ചവറ, അല്‍ഹസ്സ വെജിറ്റബിള്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിയ്ക്കുന്നതിനൊപ്പം, നാട്ടില്‍ പ്രവാസിഫെഡറേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനമേഖലയില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഫോട്ടോ : രാജീവ് ചവറയ്ക്ക് വിവിധ നവയുഗം ഘടകങ്ങള്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടികളിലെ ഫോട്ടോകള്‍.

1) രാജീവ് ചവറയ്ക്ക് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം സാജന്‍ കണിയാപുരം കൈമാറുന്നു.

2) രാജീവ് ചവറയ്ക്ക് നവയുഗം അല്‍ഹസ്സ മസറോയിയ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം ബദറുദ്ദിന്‍ കുളത്തപ്പുഴ കൈമാറുന്നു.

3) രാജീവ് ചവറയ്ക്ക് നവയുഗം അല്‍ഹസ്സ നാദ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം ജയകുമാര്‍ കൈമാറുന്നു.

4) രാജീവ് ചവറയ്ക്ക് നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം ഇ.എസ്. റഹീം തൊളിക്കോട് കൈമാറുന്നു.

 രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. രാജീവ് ചവറയ്ക്ക് നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക