Image

കാനഡ ചാപ്റ്ററിന്റെ റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 25-ന്

Published on 22 March, 2018
കാനഡ ചാപ്റ്ററിന്റെ റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 25-ന്
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിയ്ക്ക കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 ഞായറാഴ്ച വൈകിട്ട് 4 :30 നു, 3590 കനഫ് ക്രസന്റ് പാര്‍ട്ടി ഹാളില്‍ വച്ച് റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നു. ടൊറന്റോവിലെ വിവിധ സാമൂഹിക,സാംസ്കാരിക സംഘടനകളുടെ നേതൃ നിരയിലുള്ളവരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ ഡോ: കൃഷ്ണ കിഷോര്‍ (Chief US Correspondent,Asianet News ) മുഖ്യാതിഥി ആയിരിയ്ക്കും.

കാനഡയില്‍ മലയാളികളുടെ സാന്നിധ്യം ചുരുങ്ങിയ കാലം കൊണ്ട് വളരെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ കൂട്ടായ്മകളും,വാര്‍ത്താ മാധ്യമങ്ങളും മലയാളികളെ,അവരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വരുന്നതിനു വഹിക്കുന്ന പങ്ക്,അതിന്റെ ആവശ്യകതയെ കുറിച്ച് ഈ അവസരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതാണ്.ഇന്ത്യ പ്രസ്സ് ക്ലബിന്റെ എല്ലാ അംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ജയ് പിള്ള (പ്രസിഡന്റ്), ചിപ്പി (സെക്രട്ടറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക